Saturday, April 18, 2009

ഗോള്‍ഡന്‍ '80s

1989 ഇല്‍ ആണ് വീട്ടില്‍ TV മേടിക്കുന്നത്. BPL ഇന്‍റെ 21" കളര്‍ ടെലിവിഷന്‍. അത് വരെ ആകാശവാണിയുടെ വിവിധ് ഭാരതി വാണിജ്യ പ്രക്ഷേപണം മാത്രം കേട്ട് ശീലം ഉള്ള എനിക്ക് നമ്മുടെ ക്രൂരദര്‍ശന്‍ ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു. വിസ്മയങ്ങളുടെ ലോകത്തേക്ക് ഉള്ള ഒരു മായവാതില്‍ എന്ന് തന്നെ പറയാം. സ്കൂളില്‍ നിന്നും വന്നു കഴിഞ്ഞാല്‍ ഷൂസും ഉടുപ്പും ഒക്കെ വാരി വലിച്ചു എറിഞ്ഞു, അമ്മച്ചി 2.30 മണിക്ക് ഉണ്ടാക്കി വെക്കുന്ന( ഞാന്‍ എത്തുമ്പോഴേക്കും തണുത്തു നല്ല കൂള്‍ ഡ്രിങ്ക്സ് പോലെ ഇരിക്കുന്ന) ചായയും കുടിച്ചു, അടുക്കളയിലെ ഷെല്‍ഫില്‍ നിന്നും ബ്രിട്ടാനിയ ബിസ്ക്കറ്റും എടുത്തു ഞാന്‍ കൃത്യം 4.55 മണി ആവുമ്പോഴേക്കും TV യുടെ മുന്നില്‍ ഹാജര്‍ വെക്കും. 5 മണിക്ക് ക്രൂരദര്‍ശന്‍ മൊണ്ടാഷ് തുടങ്ങും - യേത് നമ്മടെ കവലയിലെ ലോനപ്പന്‍ ചേട്ടന്റെ തട്ട് കടയില്‍ ദോശ പരത്തുന്ന പോലെ ഒള്ള സംഭവം. അത് കഴിഞ്ഞാല്‍ പിന്നെ തപ്പും തുടിയും, അതിനു ശേഷം കാര്‍ഷിക രംഗം. ഒരു പുല്ലും മനസ്സിലാവില്ലെന്ഗിലും ഒന്നും വിടാതെ ഇരുന്നു കാണും. ഇടയ്ക്കിടയ്ക്ക് "തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു അഥവാ രുകാവത് കേലിയെ ഖേദ് ഹൈ" എന്നൊരു സംഭവം വന്നിരുന്നതിനാല്‍ പ്രാഥമിക കര്‍മങ്ങള്‍ ഒക്കെ പരിപാടികള്‍ ഒന്നും മിസ് ആവാതെ നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നു.

Street Hawk, Night Rider, Giant Robot ഇവ ഒക്കെ ആയിരുന്നു എന്റെ favorite പ്രോഗ്രാംസ്. ഇംഗ്ലീഷ് ഒരു കുന്തവും മനസ്സിലാവത്ത്ത്തില്ലേലും വായും പൊളിച്ചു ഇരുന്നു കണ്ടോളും. ഞങ്ങള്‍ കുട്ടികള്‍ Giant Robot ഇനെ സ്നേഹപൂര്‍വ്വം Jain Robot എന്നാണു വിളിച്ചിരുന്നത്. അക്കാലത്ത് മലയാളം പരിപാടികള്‍ കുറവായിരുന്നു. വൈകുന്നേരം ഒന്നോ രണ്ടോ മണിക്കൂര്‍ മലയാളം പരിപാടികളെ ഉള്ളു അന്ന്. അതില്‍ അര മണിക്കൂര്‍ വാര്‍ത്തയാണ്. നമ്മടെ താടിക്കാരന്‍ ബാലകൃഷ്ണനും ഹേമലതയും ഒക്കെ വാര്‍ത്ത വായിക്കുന്ന കാലം. ലൈവ് റിപ്പോര്‍ട്ട് ഒക്കെ ഊശാന്താടിക്കാരന്‍ ജോണ്‍ ഉലഹന്നാന്റെ വകയാണ്. വാര്‍ത്തകള്‍ തുടങ്ങുന്നതിനു മുന്‍പ് 'കാണ്മാനില്ല' അറിയിപ്പുകള്‍ ഉണ്ടാവും. കാണാതാകുന്ന എല്ലാരുടെയും വിവരണം ഒക്കെ ഏതാണ്ട് ഒരു പോലെ ആണ്.. അഞ്ചടി അഞ്ചിഞ്ച് ഉയരം, ഇരു നിറം, കാണാതാവുമ്പോള്‍ ധരിച്ചിരുന്നത് മഞ്ഞ ഷര്‍ട്ടും പച്ച ലുങ്കിയും. അറിയിപ്പുകള്‍ക്ക് ശേഷം അടുത്ത ഐറ്റം 'ഫില്ലെര്‍' ആണ്. അടൂര്‍ കൊവാലകിഷ്ണന്‍ സാറിന്റെ സിനിമ പോലെ ചെടിയിലും പൂവിലും കായിലും ക്യാമറ ഫോക്കസ് ചെയ്തു വെക്കും..കൂടെ മ്യൂസിക്കും കേപ്പിക്കും. വാര്‍ത്തകള്‍ കഴിയുന്നതോടെ ഉപഗ്രഹത്തിനു എന്തോ പറ്റി, ഇനി ഭൂതല സംപ്രേഷണം ഇല്ല, ഡല്‍ഹി റിലേ എന്നൊക്കെ അനൌന്‍സര്‍ പിച്ചും പേയും പറയുന്നതോടെ അന്നത്തെ TV കാണല്‍ അവസാനിക്കും. വെള്ളിയാഴ്ച്ച രാത്രി സംപ്രേഷണം ചെയ്യുന്ന ചിത്രഗീതവും ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന പ്രാദേശിക സിനിമയും ആണ് അന്നത്തെ HIT പരിപാടികള്‍. ഒരിക്കല്‍ ഞങ്ങടെ അയലോക്കത്തുള്ള വീട്ടില്‍ ഒരു വെള്ളിയാഴ്ച്ച രാത്രി ഒരു പാമ്പ് കയറി. അവര്‍ ഓടിച്ചെന്നു ലോക്കല്‍ പാമ്പ് പിടുത്തക്കാരനെ വിളിക്കാന്‍ ചെന്നപ്പോ അങ്ങേരു പറയുന്നു കാശ് എത്ര കൂടുതല്‍ തരാമെന്നു പറഞ്ഞാലും ചിത്രഗീതം കഴിയാതെ വരുന്ന പ്രശ്നം ഇല്ലെന്നു! ഇപ്പൊ പിടി കിട്ടി കാണുമല്ലോ അന്നത്തെ കാലത്ത് ഒരു ആവറേജ് മലയാളി കുടുംബത്തില്‍ ചിത്രഗീതതിനുള്ള പ്രാധാന്യം.

ആ നമ്മള്‍ പറഞ്ഞു വന്നത് ചിത്രഗീതത്തിന്റെ കാര്യം. എണ്പതുകളിലെ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ചിത്രഗീതത്തില്‍ കൂടിയും റേഡിയോയില്‍ കൂടിയും ഒക്കെ കേട്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. മനസ്സിന് കുളിര്‍മ പകരുന്ന ഒരു പിടി നല്ല ഗാനങ്ങള്‍ ഞാന്‍ അറിയാതെ എന്റെ ഹൃദയത്തില്‍ കയറിപ്പറ്റി .തരംഗിണി കാസറ്റിലും പില്‍ക്കാലത്ത്‌ CD യിലും മറ്റുമായി ഞാന്‍ ആ ഗാനങ്ങളുടെ back up ഉം എടുത്തു വെച്ചു. 2001 മുതല്‍ ഞാന്‍ നിഴല്‍ പോലെ കൂടെ കൊണ്ടുനടക്കുന്ന ആ മനോഹര ഗാനങ്ങള്‍ക്ക് ഞാന്‍ ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു. mech sol compre യില്‍ മൊട്ട ഇട്ടപോഴും പ്രോഫ് മരണന്റെ തെറി കേക്കുമ്പോഴും എല്ലാം മനസ്സിനെ സാന്ത്വനിപ്പിക്കുന്ന ഈ ഗാനങ്ങളുടെ സ്രഷ്ടാക്കളോടുള്ള എന്റെ കടപ്പാട് ഈ സന്ദര്‍ഭത്തില് അല്ലെങ്ങില്‍ അവസരത്തില് അല്ലെങ്ങില്‍ സമയത്തില് ഞാന്‍ രേഖപ്പെടുത്തിക്കൊള്ളുന്നു.

മലയാളം ഗോള്‍ഡന്‍ '80s :

1) തുമ്പി വാ/ വേഴാമ്പല്‍ കേഴും
ചിത്രം: ഓളങ്ങള്‍ (1982)
രചന: O.N.V കുറുപ്പ്
സംഗീതം: ഇളയരാജ
ഗായകര്‍: S. ജാനകി / K J യേശുദാസ്

2) മന്ദാര ചെപ്പുണ്ടോ
ചിത്രം: ദശരഥം(1989)
രചന: പൂവച്ചല്‍ ഖാദര്‍  
സംഗീതം: ജോണ്‍സണ്‍  
ഗായകര്‍: M.G. ശ്രീകുമാര്‍, K.S ചിത്ര 

3) ആടി വാ കാറ്റേ
ചിത്രം: കൂടെവിടെ(1983)
രചന: O.N.V കുറുപ്പ്
സംഗീതം: ജോണ്‍സണ്‍
ഗായിക: S. ജാനകി

4) തേനും വയമ്പും
ചിത്രം: തേനും വയമ്പും (1981)
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
ഗായിക: S. ജാനകി

5) ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന
ചിത്രം: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1989)
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
ഗായകര്‍: M.G. ശ്രീകുമാര്‍, K.S ചിത്ര

6) ഉണരുമീ ഗാനം/താമരക്കിളി പാടുന്നു 
ചിത്രം: മൂന്നാം പക്കം (1988)
രചന: ശ്രീകുമാരന്‍ തമ്പി  
സംഗീതം: ഇളയരാജ  
ഗായകന്‍ : G. വേണുഗോപാല്‍/ M G ശ്രീകുമാര്‍, ചിത്ര 

7) ആയിരം കണ്ണുമായി
ചിത്രം: നോക്കെത്താ ദൂരത്തു കണ്ണും നട്ട് (1984)
രചന: ബിച്ചു തിരുമല  
സംഗീതം: ജെറി അമല്‍ദേവ്  
ഗായകന്‍ : K.J. യേശുദാസ് 

8) തന്നന്നം താനന്നം ചിത്രം: യാത്ര (1985)
രചന: O.N.V കുറുപ്പ്  
സംഗീതം: ഇളയരാജ  
ഗായകന്‍ : K.J. യേശുദാസ്

9) പുതുമഴയായി പൊഴിയാം 
ചിത്രം: മുദ്ര(1989)
രചന: കൈതപ്രം  
സംഗീതം: മോഹന്‍ സിതാര  
ഗായകന്‍ : M.G. ശ്രീകുമാര്‍

10) ചെമ്പരത്തി പൂവേ ചൊല്ലു/ പൂംകാറ്റേ പോയി ചൊല്ലാമോ 
ചിത്രം: ശ്യാമ(1986)
രചന: ഷിബു ചക്രവര്‍ത്തി  
സംഗീതം: രഘു കുമാര്‍
ഗായിക : K.S. ചിത്ര / ഉണ്ണി മേനോന്‍ 

11) ഒരു വട്ടം കൂടി
ചിത്രം: ചില്ല്(1982)
രചന: O.N.V കുറുപ്പ്  
സംഗീതം: M B ശ്രീനിവാസന്‍ 
ഗായകന്‍ : K.J. യേശുദാസ് 

12) പൂങ്കാറ്റിനോടും
ചിത്രം: പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്(1986)
രചന: ബിച്ചു തിരുമല  
സംഗീതം: ഇളയരാജ 
ഗായകര്‍: K.J. യേശുദാസ് , S.ജാനകി 

13) കുന്നിമണിചെപ്പ് തുറന്നു 
ചിത്രം : പൊന്മുട്ട ഇടുന്ന താറാവ് (1988)
രചന: O.N.V കുറുപ്പ് 
സംഗീതം: ജോണ്‍സണ്‍
ഗായിക: K.S ചിത്ര 

14) പൂ വേണം 
ചിത്രം : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം(1987)
രചന: O.N.V കുറുപ്പ് 
സംഗീതം: ജോണ്‍സണ്‍
ഗായകര്‍: K.J.യേശുദാസ്, ലതിക 

15) ആകാശമാകേ
ചിത്രം : നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍(1986)
രചന: O.N.V കുറുപ്പ് 
സംഗീതം: ജോണ്‍സണ്‍
ഗായകന്‍: K.J.യേശുദാസ്

16) ആളൊരുങ്ങി അരങ്ങൊരുങ്ങി 
ചിത്രം: എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)
രചന: ബിച്ചു തിരുമല  
സംഗീതം: ജെറി അമല്‍ദേവ്  
ഗായിക: K.S ചിത്ര 

17) ആലിപ്പഴം പെറുക്കാന്‍ 
ചിത്രം: മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ (1984)
രചന: ബിച്ചു തിരുമല  
സംഗീതം: ഇളയരാജ  
ഗായിക: S ജാനകി 

18) വെള്ളാരാപ്പൂമലമേലെ 
ചിത്രം: വരവേല്‍പ്പ് (1989)
രചന:കൈതപ്രം 
സംഗീതം: ജോണ്‍സണ്‍ 
ഗായകന്‍ : K.J. യേശുദാസ് 

19) മായാമയൂരം
ചിത്രം: വടക്കുനോക്കി യന്ത്രം (1989)
രചന:കൈതപ്രം 
സംഗീതം: ജോണ്‍സണ്‍ 
ഗായകന്‍ :M G ശ്രീകുമാര്‍ 

20) മൈനാക പൊന്‍‌മുടിയില്‍/പള്ളിതേരുണ്ടോ 
ചിത്രം: മഴവില്‍കാവടി (1987)
രചന:കൈതപ്രം 
സംഗീതം: ജോണ്‍സണ്‍ 
ഗായകര്‍ :G വേണുഗോപാല്‍, K S ചിത്ര/ സുജാത 

21) കണ്ണാംതുമ്പി പോരാമോ
ചിത്രം: കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ (1988)
രചന: ബിച്ചു തിരുമല  
സംഗീതം: ഔസേപ്പച്ചന്‍ 
ഗായിക: K S ചിത്ര 

22) ആ രാത്രി മാഞ്ഞു പോയി/സാഗരങ്ങളെ 
ചിത്രം: പഞ്ചാഗ്നി (1986)
രചന: O.N.V കുറുപ്പ്  
സംഗീതം: ബോംബെ രവി 
ഗായിക: K S ചിത്ര / K J യേശുദാസ് 

23) കണ്ണീര്‍ പൂവിന്റെ കവിളില്‍ 
ചിത്രം: കിരീടം(1989)
രചന:കൈതപ്രം 
സംഗീതം: ജോണ്‍സണ്‍ 
ഗായകന്‍: M G ശ്രീകുമാര്‍ 

24) ശ്യാമ മേഘമേ നീ
ചിത്രം: അധിപന്‍ (1989)
രചന: ചുനക്കര രാമന്‍കുട്ടി 
സംഗീതം: ശ്യാം 
ഗായകന്‍: K J യേശുദാസ് 

25) പൊന്‍ വീണേ 
ചിത്രം : താളവട്ടം (1986) 
രചന: പൂവച്ചല്‍ ഖാദര്‍  
സംഗീതം: രഘു കുമാര്‍  
ഗായകര്‍: M.G. ശ്രീകുമാര്‍, K.S ചിത്ര 

26) വൈശാഖ സന്ധ്യേ
ചിത്രം : നാടോടികാറ്റ് (1987)
രചന: യൂസുഫ് അലി കേച്ചേരി 
സംഗീതം: ശ്യാം 
ഗായകന്‍: K J യേശുദാസ് 

27) ഒന്നാം രാഗം പാടി/ മേഘം പൂത്തു തുടങ്ങി 
ചിത്രം : തൂവാനതുമ്പികള്‍(1987) 
രചന: ശ്രീകുമാരന്‍ തമ്പി  
സംഗീതം: പെരുമ്പാവൂര്‍ രവിന്ദ്രനാഥ്‌  
ഗായകര്‍: G. വേണുഗോപാല്‍, K.S ചിത്ര/ K J യേശുദാസ് 

28) ഓര്‍മതന്‍ വാസന്ത 
ചിത്രം : ഡെയ്സി (1988)
രചന: P ഭാസ്കരന്‍  
സംഗീതം: ശ്യാം 
ഗായകന്‍: K J യേശുദാസ് 

29) മഞ്ഞള്‍ പ്രസാദവും/ നീരാടുവാന്‍ നിളയില്‍
ചിത്രം: നഘക്ഷതങ്ങള്‍(1986)
രചന: O.N.V കുറുപ്പ്  
സംഗീതം: ബോംബെ രവി 
ഗായിക: K S ചിത്ര/ K J യേശുദാസ് 

30) ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി 
ചിത്രം: വൈശാലി (1989)
രചന: O.N.V കുറുപ്പ്
സംഗീതം: ബോംബെ രവി
ഗായിക: K S ചിത്ര

31) പവിഴമല്ലി പൂത്തുലഞ്ഞ 
ചിത്രം : സന്മനസ്സുള്ളവര്‍ക്ക് സമാധാനം(1986)
രചന: മുല്ലനേഴി 
സംഗീതം: ജെറി അമല്‍ദേവ്  
ഗായകന്‍: K J യേശുദാസ് 

32) ദൂരെ കിഴക്കുദിക്കും/പാടം പൂത്ത കാലം/ ഈറന്‍ മേഘം 
ചിത്രം : ചിത്രം (1988) 
രചന: ഷിബു ചക്രവര്‍ത്തി  
സംഗീതം: കണ്ണൂര്‍ രാജന്‍ 
ഗായകര്‍: M G. ശ്രീകുമാര്‍, സുജാത  

33) നീ എന്‍ കിനാവോ
ചിത്രം : ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍ (1986) 
രചന: രമേശന്‍ നായര്‍  
സംഗീതം: രഘു കുമാര്‍ 
ഗായകര്‍: K J യേശുദാസ്, K S ചിത്ര

34) അന്തി പൊന്‍വെട്ടം / കവിളിണയില്‍് 
ചിത്രം: വന്ദനം (1989)
രചന: ഷിബു ചക്രവര്‍ത്തി  
സംഗീതം: ഔസേപ്പച്ചന്‍  
ഗായകര്‍: M.G. ശ്രീകുമാര്‍, സുജാത 

35) ചന്ദനലേപ സുഗന്ധം/ ഇന്ദുലേഖ/കളരിവിളക്ക്
ചിത്രം : ഒരു വടക്കന്‍ വീരഗാഥ (1989)
രചന: K ജയകുമാര്‍/കൈതപ്രം 
സംഗീതം: ബോംബെ രവി 
ഗായകര്‍: K J യേശുദാസ്/ K S ചിത്ര  

36) ഉണ്ണികളേ ഒരു കഥ പറയാം
ചിത്രം : ഉണ്ണികളേ ഒരു കഥ പറയാം (1987)
രചന: ബിച്ചു തിരുമല 
സംഗീതം: ഔസേപ്പച്ചന്‍ 
ഗായകന്‍: K J യേശുദാസ് 

37) ദേവദൂതര്‍ പാടി 
ചിത്രം : കാതോട് കാതോരം (1985)
രചന: O N V കുറുപ്പ് 
സംഗീതം: ഔസേപ്പച്ചന്‍ 
ഗായകന്‍: K J യേശുദാസ് & co. 

38) പൂമാനമേ 
ചിത്രം : നിറക്കൂട്ട്‌ (1985)
രചന: പൂവച്ചല്‍ ഖാദര്‍ 
സംഗീതം: ശ്യാം 
ഗായിക: K S ചിത്ര

39) കിളിയേ കിളിയേ
ചിത്രം : ആ രാത്രി (1982)
രചന: പൂവച്ചല്‍ ഖാദര്‍ 
സംഗീതം: ഇളയരാജ 
ഗായിക: S ജാനകി 

40) രാരീ രാരീരം രാരോ 
ചിത്രം : ഒന്ന് മുതല്‍ പൂജ്യം വരെ (1982)
രചന: O N V കുറുപ്പ്  
സംഗീതം: മോഹന്‍ സിതാര 
ഗായകര്‍: G വേണുഗോപാല്‍, K S ചിത്ര 

41) വാ കുരുവി 
ചിത്രം: പുന്നാരം ചൊല്ലി ചൊല്ലി (1985)
രചന: O.N.V കുറുപ്പ്  
സംഗീതം: ജെറി അമല്‍ദേവ്  
ഗായകര്‍: M G ശ്രീകുമാര്‍ , K S ചിത്ര 

42) ഒന്നാനാം കുന്നിന്മേല്‍
ചിത്രം : എയര്‍ ഹോസ്റ്റെസ് (1980)
രചന: O N V കുറുപ്പ് 
സംഗീതം: സലില്‍ ചൌധരി 
ഗായകര്‍: K J യേശുദാസ്, വാണി ജയറാം 

43) മഞ്ഞണിക്കൊമ്പില്‍ 
ചിത്രം : മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980)
രചന: ബിച്ചു തിരുമല 
സംഗീതം: ജെറി അമല്‍ദേവ്  
ഗായിക: S ജാനകി 

44) ചന്ദനം മണക്കുന്ന പൂന്തോട്ടം
ചിത്രം : അച്ചുവേട്ടന്റെ വീട് (1987)
രചന: രമേശന്‍ നായര്‍ 
സംഗീതം: വിധ്യധരന്‍ 
ഗായകന്‍: K J യേശുദാസ് 

45) പുഞ്ചവയല് കൊയ്യാന്‍
ചിത്രം : നായര്‍ സാബ് (1989)
രചന: ഷിബു ചക്രവര്‍ത്തി 
സംഗീതം: S P വെങ്കിടേഷ്
ഗായകന്‍: M G ശ്രീകുമാര്‍ 

46) കതിരോല പന്തലൊരുക്കി 
ചിത്രം : പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ (1989)
രചന: ചവറ ഗോപി 
സംഗീതം: ജോണ്‍സണ്‍ 
ഗായകര്‍: M G ശ്രീകുമാര്‍ , K S ചിത്ര 

47) വിണ്ണിലെ ഗന്ധര്‍വ 
ചിത്രം : രാജാവിന്റെ മകന്‍ (1986)
രചന: ഷിബു ചക്രവര്‍ത്തി 
സംഗീതം: S P വെങ്കിടേഷ്
ഗായകന്‍: ഉണ്ണിമേനോന്‍ 

48) ഒരു മധുരക്കിനാവിന്‍ 
ചിത്രം : കാണാമറയത്ത് (1984)
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം
ഗായകന്‍: K J യേശുദാസ്

49) ഒളിച്ചിരിക്കാന്‍ വള്ളിക്കുടില്‍
ചിത്രം: ആരണ്യകം (1988)
രചന: O.N.V കുറുപ്പ്
സംഗീതം: രഘുനാഥ്
ഗായിക: K S ചിത്ര

50) പുഴയോരത്തില്‍
ചിത്രം: അഥര്‍വം (1989)
രചന: O.N.V കുറുപ്പ്
സംഗീതം: ഇളയരാജ
ഗായിക: K S ചിത്ര

ഗോള്‍ഡന്‍ '90s ഇലെ പാട്ടുകളെ കുറിച്ചും 2000s ഇലെ 'ജില്ലെല്ലേ ജില്ലേലെ ജുംതലക്കിട ജില്ലേലെ' ജാതി പാട്ടുകളെ കുറിച്ചും പിന്നീട് എപ്പോഴെങ്ങിലും...

Sunday, April 5, 2009

ഒരു തണുത്ത വെളുപ്പാംകാലത്ത്‌(അവസാന എപ്പിഡോസ്)

ട്രെയിന്‍ ചങ്ങനാശ്ശേരി എത്തിയപ്പോള്‍ ഞാന്‍ പള്ളി ഉറക്കം കഴിഞ്ഞു എഴുന്നേറ്റു. ഇനി അല്‍പ നേരം വായന ആവാം എന്നോര്‍ത്തു. 2 പെട്ടി ഉള്ളതില്‍ ഒരെണ്ണം പകുതിയും മലയാള സാഹിത്യ കൃതികള്‍ ആണ്. രാജസ്ഥാനില്‍ ആയാലും കൊള്ളാം അഫ്ഗാനിസ്ഥാനില്‍ ആയാലും കൊള്ളാം അവയെ പിരിഞ്ഞു എനിക്കൊരു ജീവിതം ഇല്ല. ഏറ്റവും മുകളില്‍ ഉണ്ടായിരുന്ന ഓഗസ്റ്റ്‌ ലക്കം ബാലരമ തന്നെ ഞാന്‍ പുറത്തെടുത്തു. പൂമ്പാറ്റ, അമര്‍ ചിത്ര കഥ, ബാലമംഗളം എല്ലാം കൊണ്ട് വന്നിട്ടുണ്ട്. എന്നാലും ബാലരമ തന്നെയാണ് അന്നും ഇന്നും എന്‍റെ favourite.1986 ഇല്‍ തുടങ്ങിയ ബന്ധം ആണ്. ഇത് വരെ ഒരു ലക്കം പോലും മുടക്കിയിട്ടില്ല. മായാവിയും ഇന്‍സ്പെക്ടര്‍ ഗരുഡ്-ഉം വായിച്ചു കഴിഞ്ഞു തല ഒന്ന് പൊക്കിയപ്പോള്‍ അപ്പുറത്തെ സീറ്റില്‍ ഒരു 10 വയസ്സുകാരന്‍ ആര്‍ത്തിയോടെ എന്‍റെ ബാലരമയില്‍ കണ്ണും നട്ട് ഇരിക്കുന്നത് കണ്ടു. "ഇപ്പൊ സ്റ്റാന്‍ഡേര്‍ഡ് അത്ര പോര മോനെ...പണ്ടൊക്കെ എന്തായിരുന്നു" എന്നൊരു ഡയലോഗ്-ഉം അടിച്ചു ഒരു നെടുവീര്‍പ്പോടെ ഞാന്‍ ജമ്പനും തുമ്പനും വായിക്കാന്‍ തുടങ്ങി.

അല്പം കഴിഞ്ഞപ്പോ തടിയന്‍ വന്നു, എന്നിട്ട് ഞങ്ങള്‍ S11 ഇല്‍ ഉള്ള ചന്ദിരന്‍കുഞ്ഞിന്റെ അടുത്തേക്ക് പോയി. അവന്‍ ആകെ വിഷമിചിരിക്കുകയായിരുന്നു. കോട്ടയം കഴിഞ്ഞാണോ കൊല്ലം...അതോ കൊല്ലം കഴിഞ്ഞാണോ കോട്ടയം. ഇതായിരുന്നു അവനെ അലട്ടികൊണ്ടിരുന്ന ആ വല്യ പ്രശ്നം. കോട്ടയം എന്നൊരു സ്ഥലം ഇല്ലെന്നും അതൊക്കെ കെട്ടുകഥകള്‍ ആണെന്നും പറഞ്ഞു ഞങ്ങള്‍ അവനെ ആശ്വസിപ്പിച്ചു. ഞങ്ങള്‍ 3 പേരും കൂടി ചന്ദിരന്‍കുഞ്ഞിന്റെ ക്ലാസ്മേറ്റ്‌-ഇനെ മുഖം കാണിച്ചേക്കാം എന്നോര്‍ത്തു AC കംപാര്ട്ട്മെന്റിലേക്ക് നടന്നു. ഞാന്‍ ജീവിതത്തില്‍ അത് വരെ AC കമ്പാര്‍ട്ട്മെന്റില്‍ കയറിയിട്ടില്ല. ഇത് തന്നെ അവസരം എന്നോര്‍ത്തു വേഗത്തില്‍ നടന്നു...അവിടെ എത്തിയപ്പോ ദേണ്ടെ ഉഗ്രന്‍ അടി നടക്കുന്നു യാത്രക്കാരും TTR ഉം തമ്മില്‍. AC യുടെ തണുപ്പ് കൂടുതല്‍ ആണത്രേ , അതായിരുന്നു പ്രശ്നം. "ചുമ്മാതല്ല ഇന്ത്യ നന്നാവത്തെ...ഒരു വശത്ത് സ്ലീപെറില്‍ കിടന്നു വിയര്‍ത്തു പണ്ടാരം അടങ്ങുന്ന ഞങ്ങള്‍. മറു വശത്ത് തണുത്തിട്ട് ഇരിക്കാന്‍ വയ്യേ , കമ്പിളിപ്പുതപ്പ്‌ കൊണ്ട് വായോ എന്നും പറഞ്ഞു മറ്റൊരു കൂട്ടം"...ഞാന്‍ കുഞ്ഞുന്നാളില്‍ ഒരുപാട് വാശി പിടിച്ചിട്ടുള്ളതാണ് AC കമ്പാര്‍ട്ട്മെന്റില്‍ കയറണം എന്നും പറഞ്ഞു. അതിനു ജനല്‍ ഇല്ലെന്നും ഒരു കറുത്ത പേപ്പര്‍ ഒട്ടിച്ചു വച്ചേക്കുന്ന കാരണം കാഴ്ച ഒന്നും കാണാന്‍ ഒക്കതില്ലെന്നും ഒക്കെ പറഞ്ഞു അമ്മ എന്നെ ബ്രെയിന്‍ വാഷ് ചെയ്യുമായിരുന്നു. എനിക്കും വിശ്വസനീയമായി തോന്നി കാരണം നമ്മള്‍ പുറത്തൂന്നു നോക്കുമ്പോ AC കമ്പാര്‍ട്ട്മെന്റിന്റെ കറുത്ത ജനാലയില്‍ കൂടി ഒന്നും കാണില്ലല്ലോ. പക്ഷെ ഇപ്പൊ ഞാന്‍ സാക്ഷാല്‍ AC കമ്പാര്‍ട്ട്മെന്റില്‍ നില്‍ക്കുമ്പോ എനിക്ക് അതേ ജനാലയില്‍ കൂടി പുറത്തുള്ളതെല്ലാം നല്ല മണി മണിയായി കാണാം. അമ്മ ആള് കൊള്ളാല്ലോ. ഞാന്‍ മന്ദബുദ്ധി ആയോണ്ട് എന്തും പറഞ്ഞു കളിപ്പിക്കാം അല്ലേ?. എന്നാലും ശാസ്ത്രത്തിന്റെ ഓരോ പുരോഗതിയേ...അകത്തൂന്ന് നോക്കിയാല്‍ പുറം കാണാം പക്ഷെ പുറത്തൂന്നു നോക്കിയാല്‍ അകത്തൊന്നും കാണാന്‍ പറ്റില്ല. ശോ! ഞാന്‍ വീണ്ടും impressed ആയി. ചുമ്മാ കുറേ നേരം അവിടെ കറങ്ങി തിരിഞ്ഞപ്പോ TTR പിടിച്ചു ഗെറ്റ് ഔട്ട് ഹൌസ് അടിച്ചു. പിന്നെ ഞങ്ങള്‍ പഴയ സ്ഥാനങ്ങളില്‍ ചെന്നിരുന്നു. പിന്നെ എത്ര എത്ര സ്റ്റേഷന്‍-ഉകള്‍. എറണാകുളം , പാലക്കാട് , കോയമ്പത്തൂര്‍ , സേലം , ഈറോഡ് , കാട്പാടി.....വീട്ടില്‍ നിന്നും കൊണ്ട് വന്ന ശാപ്പാട് ഒക്കെ തട്ടിയിട്ടു എല്ലാരും ഉറങ്ങാന്‍ കിടന്നു. ട്രയിനിലെ കുലുങ്ങി കുലുങ്ങിയോള്ള ഉറക്കത്തിന്റെ സുഖം ഒന്ന് വേറെ തന്നെ.

പിറ്റേന്ന് രാവിലെ എഴുന്നേറ്റു ഒരു ബ്രെഡ്-ആമ്ബ്ലെറ്റ് (തിരുവനന്തപുരത്തുകാര്‍ അല്ലാത്തവര്‍ ഇത് ബ്രെഡ്-ഓംലെറ്റ്‌ എന്ന് വായിക്കുക) ഒക്കെ കഴിച്ചു കഴിഞ്ഞപ്പോഴേക്കും ട്രെയിന്‍ വിജയവാഡ എത്തി. പ്ലാറ്റ്ഫോമില്‍ ഇറങ്ങി ഞാനൊരു ജ്യൂസ്‌ കുടിച്ചു. കേരള- ഇല്‍ എപ്പോ യാത്ര ചെയ്താലും വിജയവാഡ-ഇല്‍ ഇറങ്ങി ഒരു ജ്യൂസ്‌-കുടി എന്ന ശീലം തുടങ്ങിയത് ഈ യാത്ര മുതലാണ്‌. രണ്ടാം ദിവസത്തെ യാത്ര മഹാ ബോറായിരുന്നു. പുറത്തേക്കു നോക്കിയാല്‍ ഒറ്റ കുഞ്ഞിനെ പോലും കാണാനില്ല. എങ്ങും വിജനമായ പുല്ലു പോലും മുളക്കാത്ത പട്ടിക്കാട് മാത്രം. ഈ ആന്ധ്രാ പ്രദേശിലെ മനുഷ്യരൊക്കെ എവിടെ പോയി കിടക്കുവാണെന്നു ഞാന്‍ വണ്ടറടിച്ചു. എല്ലാം BITS-ഇല്‍ വന്ന് കുറ്റിയടിച്ചു ഇരിപ്പോണ്ടെന്നു അന്നെനിക്ക് അറിയില്ലല്ലോ. രണ്ടാം ദിവസത്തെ lunch കഴിഞ്ഞപ്പോ അമ്മ പൊതിഞ്ഞു തന്നു വിട്ട ഭക്ഷണം ഒക്കെ തീര്‍ന്നു. പണ്ടേ ഈ വിശപ്പിന്റെ അസുഖം ഒള്ള ആളാണെ. പിന്നെ ബാല്ലാര്‍ഷയില്‍ നിന്നും വായില്‍ വെക്കാന്‍ കൊള്ളാത്ത മുട്ട ബിരിയാണിയും കഴിച്ചു പതുക്കെ ബെര്‍ത്തിലേക്ക് വലിഞ്ഞു. രാത്രിയില്‍ , ഞാന്‍ പുസ്തകത്താളുകളില്‍ മാത്രം വായിച്ചു പരിചയമുള്ള പല സ്ഥലങ്ങളിലും കൂടി നമ്മുടെ കേരള കടന്നു പോയി. നാഗ്പൂരില്‍ നിര്‍ത്തുമ്പോ , ഒരു ഓറഞ്ച് മേടിച്ചു കഴിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും സമയം 10 കഴിഞ്ഞിരുന്നു. കയറി കിടക്കാന്‍ പിതാശ്രീ ഉത്തരവിട്ട കാരണം അത് നടന്നില്ല.

"അരേ ഓ സല്‍മാന്‍ ...അരേ ഓ ഷാരൂഖ്‌"...പിന്നെ കുറേ ക്ലാപ്പ് അടി ശബ്ദം - ഇത് കേട്ടാണ്‌ ഞാന്‍ രാവിലെ ഉണരുന്നത്. കണ്ണ് തുറന്നു നോക്കുമ്പോ അതാ 5-6 ഹിജടകള്‍. നോം ഒത്തിരി കേട്ടിരിക്കുന്നു. പക്ഷെ ഇത്ര വേഗം നേരില്‍ കാണാന്‍ പറ്റുമെന്ന് നിരീചില്ല്യ. സംഭവം ഗുലുമാല്‍ ആണെന്ന് മനസ്സിലാക്കിയ ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ വീണ്ടും ഒറങുന്നതായി അഭിനയിച്ചു. എന്‍റെ കാലില്‍ പിടിച്ചു വലിക്കാന്‍ കൊറേ വിഭലശ്രമങ്ങള്‍ ഒക്കെ നടത്തിയ ശേഷം ഹിന്ദിയില്‍ 4 പുളിച്ച തെറിയും പറഞ്ഞു ഹിജഡ കൂട്ടം പിന്‍വാങ്ങി. നമ്മള്‍ പിന്നെ പണ്ടേ ഹിന്ദിയില്‍ മിടുക്കന്‍ ആയോണ്ട് ഒന്നും മനസ്സിലായില്ല. അതിനു പിന്നാലെ ഞാനും പതുക്കെ അപ്പര്‍ ബെര്‍ത്തില്‍ നിന്നും ഭൂമിയിലേക്കിറങ്ങി. സ്റ്റേഷന്‍ ഝാന്‍്സി എത്തി. പണ്ട് ഒന്നിലോ രണ്ടിലോ വെച്ച് മലയാളം ടെക്സ്റ്റ് ബുക്കില്‍ ഝാന്‍്സിറാണിയുടെ കഥ വായിച്ചതൊക്കെ പെട്ടന്ന് ഓര്‍മ വന്നു. വണ്ടി നിര്‍ത്തിയതും ഒരു 100-150 ഹിന്ദിക്കാരന്മാര് ഞങ്ങടെ ബോഗിയില്‍ ഇടിച്ചു കയറി. സീറ്റ് ഒന്നും വേണ്ട അവന്മാര്‍ക്ക്. ബെര്‍ത്തിലും കമ്പിയിലും ഒക്കെയായി അള്ളിപ്പിടിച്ചു കിടന്നോളും. എല്ലാത്തിനും നല്ല കൂറ ലുക്ക്. അവന്മാരുടെ എന്തോ ജില്ല സമ്മേളനം ആയിരിക്കണം. വടക്കേ ഇന്ത്യ എത്തിയാല്‍ പിന്നെ TTR ഇനെ മഷി ഇട്ട് നോക്കിയാല്‍ കാണില്ല. പിന്നെ കണ്ടവന്‍ ഒക്കെ കയറി നിരങ്ങും റിസേര്‍്വ്ഡ് കോച്ചിലും. ആദ്യമായി "നോര്‍ത്ത് ഇന്ത്യ " എന്ന പ്രതിഭാസം നേരില്‍ കാണുന്ന സന്തോഷത്തില്‍ ഞാന്‍ സമയം പോവുന്നതറിഞ്ഞില്ല. ട്രെയിന്‍ ഗ്വാളിയറും ആഗ്രയും ഒക്കെ കടന്നു നിസാമുദ്ദിന്‍ എത്തികഴിഞ്ഞു. ഇനി അല്‍പ ദൂരമേ ഒള്ളു ഡല്‍ഹിക്ക്. 

വൈകുന്നേരം ഞങ്ങള്‍ ഡല്‍ഹിയില്‍ എത്തി. ഹോ 10-15 പ്ലാറ്റ്ഫോര്മൊക്കെ ഒള്ള ഒരു വലിയ സ്റ്റേഷന്‍. പുറത്തു നിന്ന് നോക്കിയാല്‍ ചെറുതാണെന്ന് തോന്നുമെങ്ങിലും അകത്തു വിശാലമായ ഷോറൂം. അച്ഛന്‍ കൂടെ വന്നത് നന്നായി. ഒറ്റയ്ക്ക് വന്നിരുന്നെങ്ങില്‍ ഇവിടെ വെച്ച് തന്നെ എന്നെ വല്ല പിള്ളേര് പിടുത്തക്കാരും പിടിച്ചോണ്ട് പോയേനെ..ഷുവര്‍!. അവിടെ നിന്നും നേരെ കേരള ഹൌസിലേക്ക് ഞങ്ങള്‍ വെച്ച് പിടിച്ചു. അംബരചുംബികളായ കെട്ടിടങ്ങള്‍ കണ്ടു ഞാന്‍ വായും പൊളിച്ചു അങ്ങനെ ഇരുന്നു. എന്തൊരു തിരക്കാണ് റോഡില്‍ ഒക്കെ. എത്ര എത്ര വാഹനങ്ങള്‍. ഹെന്റമ്മോ, തിരുവനന്തപുരം ഒക്കെ ഒരു പഞ്ചായത്തെന്നു പോലും പറയാന്‍ പറ്റത്തില്ല ഇതുമായി താരതമ്യം ചെയ്‌താല്‍. ഇത് സ്വര്‍ഗമാണോ സ്വപ്നമാണോ എന്ന് കണ്‍ഫ്യൂഷന്‍ അടിച്ചു ഞാന്‍ അങ്ങനെ കാഴ്ചകളില്‍ ലയിച്ചു ഇരുന്നു പോയി. കേടുപാടുകള്‍ ഒന്നും കൂടാതെ ഡല്‍ഹിയില്‍ എത്തിയ വിവരം അമ്മയോട് വിളിച്ചു പറയാന്‍ അച്ഛന്റെ കല്പന താമസിയാതെ വന്നു. അടുത്ത് ഒരു STD ബൂത്ത് ഒണ്ടു അത്രേ. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും വന്നിട്ടില്ലല്ലോ. ഞാന്‍ ആദ്യമായാണ്‌ ഒരു STD ബൂത്തില്‍ പോവുന്നത്. അവിടുത്തെ രീതികള്‍ ഒന്നും വല്യ പിടിയില്ല. ഞാന്‍ അവിടുത്തെ ചേട്ടനോട്...അയ്യോ സോറി അവിടുത്തെ ഭയ്യയോട് മുറി ഹിന്ദിയില്‍ സംസാരിച്ചു...ഭയ്യ ഫോണ്‍ കര്‍നാ ഹായ് ഹു ഹോ. ഫോണില്‍ STD കോഡ് ഒക്കെ കൃത്യം ആയി കുത്തി, വീട്ടിലെ നമ്പറും കുത്തിയതോടെ കറക്റ്റ് ആയിട്ട് കാള്‍ കണക്ട് ആയി. എനിക്ക് എന്നെ കുറിച്ച് തന്നെ അഭിമാനം തോന്നിയ നിമിഷങ്ങള്‍. അമ്മയോട് സംസാരിച്ചു തുടങ്ങിയതും എന്‍റെ തലയ്ക്കു മുകളില്‍ ചുവന്ന നിറത്തില്‍ കുറെ അക്കങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഫോണ്‍ വിളിച്ചതിന്റെ ബില്‍ ആയിരിക്കണം അത്. പണ്ടേ ഒരു ബുദ്ധിമാന്‍ ആണല്ലോ ഞാന്‍. പക്ഷെ ഇത് കുറെ നമ്പറുകള്‍ ഒണ്ടല്ലോ. ഇതില്‍ ഏതാണാവോ ബില്‍? എനിക്കാകെ കണ്‍ഫ്യൂഷന്‍. വലത്തേ അറ്റത്തൊള്ള നമ്പര്‍, സെക്കണ്ടിനു ഒന്ന് എന്ന കണക്കു വെച്ച് കൂടുന്ന കണ്ടു എന്‍റെ കണ്ണ് തള്ളി. അമ്മയോട് 2 അക്ഷരം മിണ്ടുന്ന മുന്നേ അത് 25 കടന്നു. അച്ഛന്‍ ആകെ 50 രൂപയാണ് കയ്യില്‍ തന്നത്. "അമ്മെ ഞങ്ങള്‍ എത്തി ..നാളെ രാവിലെ പിലാനിക്ക് പുറപ്പെടും..അവിടെ എല്ലാര്ക്കും സുഖമല്ലേ ബൈ ബൈ " എന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു ഞാന്‍ ഫോണ്‍  വെച്ചിട്ട് ഡിസ്പ്ലേ നോക്കിയപ്പോ 49 രൂപ!! ഹോ കഷ്ടിച്ച് ഒതുക്കി. അച്ഛന്‍ പറഞ്ഞത് എത്ര ശരി - സ്കൂള്‍ പോലെ അല്ല പുറംലോകം. ഒരാളോട് ഒരു വാക്ക് മിണ്ടാന്‍ 50 ഉലുവ!! 50 രൂപ കൊടുത്തപ്പോ ഭയ്യ 47 രൂപ ബാക്കി തന്നു. ഞാന്‍ ഒന്ന് ഞെട്ടി. 3 രൂപ മതിയോ?.അപ്പൊ ആ 49 എന്തായിരുന്നു? റെസീപ്റ്റ് കിട്ടിയപ്പോ മനസ്സിലായി അത് duration ആയിരുന്നെന്നു. ചുമ്മാതല്ല സെക്കണ്ടിനു ഒന്ന് വെച്ച് കൂടിയത്. എന്തായാലും പറ്റിയ അമളി ആരോടും പറഞ്ഞില്ല. 

തിരിച്ചു കേരള ഹൌസിലെ രാജകീമായ മുറിയില്‍ TV ഉം കണ്ടു രാത്രി വരെ സമയം ചിലവഴിച്ചു. ഡിന്നര്‍-ഇന് അച്ഛന്‍ കഞ്ഞിയും പയറും പറഞ്ഞു. അച്ഛന്‍ അറിയാതെ ഞാന്‍ പോയി ഓര്‍ഡര്‍ മാറ്റി റോട്ടിയും ദാലും ആക്കി. 'When in Rome, do the Romans എന്നല്ലേ മഹാകവി വയലാര്‍ രവി പറഞ്ഞിട്ടുള്ളത്. സുഖ നിദ്രക്കു ശേഷം രാവിലെ പെട്ടിയും പൊക്കി എടുത്തു ISBT ഇലേക്ക് തിരിച്ചു. തടിയനും കൂട്ടരും അപ്പോഴേക്കും അവിടെ എത്തി കഴിഞ്ഞിരുന്നു. ഹര്യാന ട്രാവെല്‍സിന്റെ ഭിവാനി , രോത്തക്ക് , ചിറവ വഴി പിലാനിയിലേക്ക് ഒള്ള ബസില്‍ ഞങ്ങള്‍ അഡ്വാന്‍സ്‌ റിസര്‍വേഷന്‍ ചെയ്തു. വണ്ടി വീഡിയോ കോച്ച് ആയിരിക്കുമോ. പുഷ്ബാക്ക് സീറ്റ് ഒക്കെ കാണുമായിരിക്കുമോ, വീണ്ടും മനസ്സില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു..ഒന്നുമില്ല്ലേലും ഇന്റര്‍-സ്റ്റേറ്റ് വണ്ടിയല്ലേ - കാണുമായിരിക്കും. കല്ലടയുടെ വോള്‍വോ വന്ന് കിടക്കുന്ന പോലെ കിടന്നില്ലെലും ആരേലും കണ്ടാല്‍ 'അയ്യേ' എന്ന് പറയരുത്, അത്രേ ഒള്ളു. കാക്കക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞു എന്നല്ലേ. 

വൈകാതെ ഞങ്ങളുടെ ബസ് എത്തി. ടാറ്റാ ആദ്യമായി ഉണ്ടാക്കിയ ബസ് ആണോ എന്ന് സംശയം ഇല്ലാതില്ല. അച്ഛനെക്കാള്‍ പ്രായം ഒണ്ടെന്നു ഷുവര്‍. ബ്രേക്ക്ഉം ക്ലച്ചും ഇരിക്കെണ്ടിടത് വല്യ ഒരു ഓട്ട മാത്രം. ബസ് ഇന്റെ മുകളിലും താഴെയും ഒക്കെ ആയി ആവശ്യത്തിനു (അനാവശ്യത്തിനും) ദ്വാരങ്ങള്‍. മൊത്തത്തില്‍ ഒരു 'താമരാക്ഷന്‍ പിള്ള' സെറ്റപ്പ്. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം എന്ന് വിചാരിച്ചു കൊണ്ട് വലതു കാല്‍ വെച്ച് ഞങ്ങള്‍ ബസ്സിലേക്ക് കയറി. ജീവിതത്തിന്റെ ഇക്വേഷന്‍ തന്നെ മാറ്റി മറിച്ച ഒരു യാത്രയുടെ തുടക്കം മാത്രം ആയിരുന്നു അത് എന്ന് ഞാന്‍ ഉണ്ടോ അറിയുന്നു?
(ശുഭം)

ഒരു തണുത്ത വെളുപ്പാംകാലത്ത്‌ (എപിടോസ് II)

"യാത്രക്കാരുടെ ശ്രദ്ധക്ക് , തിരുവനന്തപുരത്ത് നിന്നും ന്യൂ ഡല്‍ഹി വരെ പോകുന്ന ട്രെയിന്‍ നമ്പര്‍ 2625 കേരള എക്സ്പ്രസ് , പ്ലാറ്റ്ഫോം # ഒന്നിലേക്ക് അല്‍പ സമയത്തിനുള്ളില്‍ എത്തി ചേരുന്നതാണ്. അറ്റന്‍ഷന്‍ പാസഞ്ചര്‍സ്സ്..." ഇടവപതിയില്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന തിരുവനന്തപുരം സെന്‍ട്രലില്‍ ആണ് നമ്മുടെ കഥ തുടങ്ങുന്നത് ..ഗാന്ധി കണ്ണടയും വെച്ച് , ഒരു പഴുതാര മീശക്കാരന്‍ 2 വല്യ പെട്ടികളുമായി, വീട്ടുകാരോടും സുഹൃത്ത്തുക്കളോടുമോപ്പം പ്ലാറ്റ്ഫോം # ഒന്നിലേക്ക് രംഗപ്രവേശം ചെയ്യുന്നു!! 

സമയം 10.30 ആയിക്കാണും. 11.10 ആണ് കേരളയുടെ റൈറ്റ് ടൈം . പൊടിമീശക്കാരന്‍, നമ്മടെ ഹീറോ , ഈയുള്ളവന്‍ ആണെന്ന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലെ!! ആദ്യമായി ട്രെയിനില്‍ ഒരു ദീര്‍ഖ ദൂര യാത്ര ചെയ്യുന്നതിന്‍റെ ത്രില്ലില്‍ ആണ് ഞാന്‍. വീട് വിട്ടു പോവുകയനെന്നോ , ഇനി 4 വര്ഷം രാജസ്ഥാനിലെ മണലാരണ്യങ്ങളില്‍ കിടന്നു നരകിക്കേണ്ടി വരുമെന്നോ, വേണമെന്ന് തോന്നുമ്പോ ഒക്കെ അമ്മയുടെ കൈ കൊണ്ട് ഒണ്ടാക്കിയ അപ്പോം മൊട്ടക്കറിയും ഒന്നും കഴിക്കാന്‍ പറ്റില്ലെന്നോ, വിഷുവിനും ഓണത്തിനും ഒക്കെ റിലീസ് ആവുന്ന മലയാളം പടങ്ങള്‍ ഇനി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ ഒക്കില്ലേന്നോ ഒന്നും ഞാന്‍ തല്ക്കാലം ആലോചിക്കുന്നില്ല ...വെറുതെ എന്തിനാ desp ആകുന്നത്.

എന്‍റെ ബന്ധുക്കളും പതുക്കെ എത്തി ചേര്‍ന്നു. കുടുംബത്തില്‍ ആദ്യമായി ആണ് ഒരുത്തന്‍ എഞ്ചിനീയറിങ് ഒലത്താന്‍ 3500km അകലെ പോവുന്നത്!! അമ്മയുടെ കണ്ണുകളിലേക്കു നോക്കുമ്പോ നെഞ്ചില്‍ ഒരു 11KV ലൈന്‍ പാസ് ചെയ്ത പോലെ.. പിതാശ്രീ പിലാനി വരെ കൂടെ വരുന്നുണ്ട്. എന്നാലും അമ്മയോടും, അനിയനോടും, ബന്ധുമിത്രാദികളോടും ഇപ്പൊ തന്നെ ടാറ്റാ, ബൈ ബൈ, സീ യു, ഗുഡ്നൈറ്റ് പറയണം. സ്കൂളില്‍ എന്‍റെ കൂടെ പഠിച്ച തടിയനും, ജന്മ വൈരികള്‍ ആയ St. Thomas-ഇല്‍ പഠിച്ച വേറെ 2 പിള്ളേരും ഇതേ ട്രെയിനില്‍ ഉണ്ട്. അതാണ്‌ ഏക ആശ്വാസം. 11.05 ആയി. ഞാന്‍ പതിയെ S4 ഇന്‍റെ റിസര്‍വേഷന്‍ ചാര്‍ട്ടില്‍ കണ്ണോടിച്ചു ...അച്ഛനും ഞാനും സീറ്റ് നമ്പര്‍ 17, 18 ഉം ആണ്. എല്ലാവരോടും ഒരു ലാസ്റ്റ് റൌണ്ട് ബൈ ബൈ പറഞ്ഞു ഞാന്‍ ട്രെയിനിലേക്ക്‌ കയറി. കയറും വഴി ഞാന്‍ വെറുതെ ചാര്‍ട്ടില്‍ ഒന്നും കൂടി കണ്ണോടിച്ചു. സീറ്റ് നമ്പര്‍ 19 - ഷക്കീല ഫ്രം കൊല്ലം!! ഈശ്വരാ!! പണ്ടാരം അടങ്ങാന്‍ പ്രായം വ്യക്തമായി കാണുന്നില്ല ചാര്‍ട്ടില്‍. ഞാന്‍ ഉടനെ തന്നെ ഓടി S5 ഇല്‍ ചെന്ന് തടിയനെ വിവരം ബോധിപ്പിച്ചു. 'നിന്‍റെ ടൈം ആണളിയാ ടൈം ' എന്ന മട്ടില്‍ അവന്‍ എന്നെ അസൂയയോടെ നോക്കി. പിന്നെ കൊല്ലം എത്തുംവരെ ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍ ...ഹോ പറഞ്ഞറിയിക്കാന്‍ വയ്യ. 

കേരളത്തിലെ യുവാക്കളുടെ ഹരം ആണെന്നും , ഈ കഥ നടക്കുന്ന കാലഘട്ടത്തില്‍ മലയാള സിനിമയെ ഒറ്റയ്ക്ക് താങ്ങി നിര്‍ത്തിയിരുന്ന നേടും തൂണ് ആണെന്നുമൊക്കെ പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് പോസ്റ്ററില്‍ കണ്ട പരിചയമേ ഒള്ളു. "നേരില്‍ കാണാന്‍ എങ്ങനെ ആയിരിക്കും? പോസ്റ്റിലെ അത്രേം വലുപ്പം  ശരിക്കും കാണുമോ? അങ്ങനെ ആണേല്‍ ഈ സാധാ ട്രെയിനിന്‍റെ വാതിലില്‍ കൂടി കയറാന്‍ പറ്റുമോ , ഒറ്റക്കായിരിക്കുമോ വരുന്നത് , അതോ ഇനി പ്രതാപചന്ദ്രന്‍ കൊണ്ട് വിടുമായിരിക്കുമോ, ഷൂട്ടിങ്ങിന് വെല്ലോം പോവുക ആയിരിക്കുമോ"...എന്‍റെ മനസ്സിലൊരു നൂറായിരം ചോദ്യങ്ങള്‍ മിന്നി മറഞ്ഞു. അപ്പോഴേക്കും ട്രെയിന്‍ വര്‍ക്കല സ്റ്റേഷനില്‍ എത്തി. കേരള കൊള്ളാം. ഞാന്‍ impressed ആയി. വേണാടിലും പരശുരാമിലും ഒക്കെ നിരങ്ങി നിരങ്ങി പോയെ നമുക്ക് ശീലമുള്ളു. ഇവന്‍ ആള് പുലി ആണ് - എന്തൊരു സ്പീഡ്!! വര്‍ക്കല നിന്നും എന്‍റെ എല്ലാ സ്വപ്നങ്ങളും തകര്‍ത്ത് കൊണ്ടൊരു അമ്മാവന്‍ സീറ്റ് നമ്പര്‍ 19 ഇല്‍ വന്നിരുന്നു. 'ഇങ്ങേര്‍ക്കിത് എന്തിന്റെ കടിയാ' , ഞാന്‍ മനസ്സിലോര്‍ത്തു. ബോഗി മുഴുവന്‍ ഒഴിഞ്ഞു കിടക്കുന്നു. എന്നാലും ഈ സീറ്റില്‍ തന്നെ വന്നിരിക്കണം അങ്ങേര്‍ക്കു!! എത്ര വിന്‍ഡോ സീറ്റ് വെറുതെ കിടക്കുന്നു. ഇയാള്‍ക്ക് പുറത്തെ കാഴ്ച ഒന്നും കാണണ്ടേ? മുരടന്‍!! ..ചുമ്മാതല്ല വയസ്സായി പോയത്. മനസ്സില്‍ ഞാന്‍ അങ്ങേരെ ഓം നമശിവായ , ജയ് ഹനുമാന്‍ തുടങ്ങിയ എന്‍റെ ഇഷ്ട സീരിയലില്‍ ഒക്കെ കാണും പോലെ ശപിച്ചു തള്ളി. മൂപ്പിലാനെ എങ്ങനെ ഓടിക്കാം എന്നതായി എന്‍റെ അടുത്ത ചിന്ത. പക്ഷെ വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ആശിച്ചതും fat free skimmed milk എന്ന് പറഞ്ഞ പോലെ , പഴം പൊരി വില്‍ക്കാന്‍ വന്ന ഒരു ചേട്ടന്‍റെ പുറകെ നമ്മടെ കിളവന്‍സ് എഴുന്നേറ്റു പോയി.

ഹമാര പിതാശ്രീ നല്ല കൂര്‍ക്കം വലിച്ചു ഒറങ്ങി കഴിഞ്ഞിരുന്നു. താമസിയാതെ ട്രെയിന്‍ കൊല്ലം ഔട്ടറില്‍ പിടിച്ചിട്ടു. ഞാനും തടിയനും ട്രെയിനിന്‍റെ വാതിലില്‍ തൂങ്ങി കിടന്നു എത്തി നോക്കി. പുള്ളികാരീടെ ഒരു വലുപ്പം വെച്ച് , അവര് സ്റ്റേഷനില്‍ നിന്നാലും ഞങ്ങള്‍ക്ക് ഔട്ടറില്‍ നിന്നും കാണാന്‍ പറ്റണമല്ലോ! പക്ഷെ ആരെയും കണ്ടില്ല. ട്രെയിന്‍ പതുക്കെ ഇഴഞ്ഞു ഇഴഞ്ഞു പ്ലാറ്റ്ഫോമില് എത്തി. 5 മിനിറ്റ് ആണ് കൊല്ലത്ത് സ്റ്റോപ്പ്. 4 മിനിറ്റ് കഴിഞ്ഞിട്ടും ആരെയും കാണുന്നില്ല. പക്ഷെ ഞാന്‍ പ്രതീക്ഷ കൈ വിട്ടില്ല. No: 20 Madras മെയില്‍-ഇല്‍ അശോകന്‍ ലാസ്റ്റ് മിനിറ്റ് ഓടി അല്ലേ കയറിയത്. ഇത് കേസ് വേറെ ആണ്. പുള്ളിക്കാരി ഓടി കയറിയാല്‍ ട്രെയിന്‍ മറിയും എന്നറിയാം. എന്നാലും പ്രതീക്ഷ കൈ വിടാന്‍ ഞാന്‍ തയ്യാറായില്ല . പെട്ടന്ന് എന്‍റെ ചീട്ടുകൊട്ടാരം തകര്‍ത്തെറിഞ്ഞു കൊണ്ട് ഒരു അമ്മച്ചി കയറി വന്നു. കണ്ടാല്‍ ഒരു 100-110 വയസ്സ് പ്രായം തോന്നും. പല്ല് കഷിടിച്ചു 2 എണ്ണം ബാക്കി കാണും വായില്‍ , അതും മുറുക്കാന്‍ ഒക്കെ ചവച്ചു ചവച്ചു രണ്ടും നല്ല കമ്മ്യൂണിസ്റ്റ് ചുവപ്പ് കളര്‍!...ഒന്ന് confirm ചെയ്യാന്‍ വേണ്ടി ഞാന്‍ അമ്മച്ചിയുടെ പേര് ചോദിച്ചു. പല്ലില്ലാത്ത അമ്മച്ചി ഒരു 70mm ചിരി പാസ്സാക്കിക്കൊണ്ട് 'ചക്കീല' എന്ന് പറഞ്ഞു...അങ്ങനെ ഷക്കീല എപിസോഡ് ഒരു ദുരന്ത കഥയായി അവസാനിച്ചു. എന്തൊക്കെ ആയിരുന്നു...അമ്പും വില്ലും, മലപ്പുറം കത്തി, ഒലക്കേടെ മൂട്. അവസാനം പവനായി ശവമായി. സിനിമയില്‍ മുകേഷിന്‍റെ മുഖത്ത് മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക വളിച്ച ചിരിയുമായി ഞാന്‍ പുറത്തേക്കു നോക്കി ഇരിപ്പായി.

കായംകുളം വരെ വായും നോക്കി ഇരുന്നു. കാടും തോടും പുഴകളും കായലും ഒക്കെ കടന്നു കേരള കുതിക്കുന്നു. പ്രകൃതി ഭംഗി ഒക്കെ കണ്ടിരിക്കവേ മന്ദമാരുതന്റെ തലോടലില്‍ ഞാന്‍ അറിയാതെ ഒരു മയക്കത്തിലേക്ക് വഴുതി.
(തുടരും)

Saturday, April 4, 2009

ഒരു തണുത്ത വെളുപ്പാംകാലത്ത്‌ (എപ്പിഡോസ് 1)

സമയം ഏതാണ്ട് രാവിലെ എട്ടു എട്ടേകാല്‍ എട്ടര...ഒരു ഒന്‍പതു മണി ആയിക്കാണും. ഇലകള്‍ എല്ലാം കൊഴിഞ്ഞ ഒരു വല്യ മരത്തില്‍ ആരോ എന്നെ കെട്ടി ഇട്ടിരിക്കുക ആണ്. കിഴക്ക് സൂര്യന്‍ ഉദിച്ചു വരുന്നതെ ഒള്ളു. വിന്‍റെര്‍ ഒക്കെ അല്ലെ, സൂര്യന് തോന്നുമ്പോ ഒക്കെയാണ് രാവിലെ കെട്ടി എടുക്കുന്നത്. ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ. ചുറ്റും എങ്ങും ഒരു ഈച്ചയെ പോലും കാണാനില്ല. ഒരു വല്ലാത്ത നിശബ്ദദയും. 

പെട്ടന്ന് ഒരു കുതിരയുടെ കുളമ്പടി ശബ്ദം കേള്‍ക്കാന്‍ തുടങ്ങി ..ഭീതിയാര്‍ന്ന കണ്ണുകളോടെ ഞാന്‍ എത്തിയേന്തി വലിഞ്ഞു നോക്കി. ഹെന്റമ്മച്ചി!!..എന്‍റെ പ്രോഫ്. മരണന്‍ അല്ലെ വരുന്നത്. ഇതെന്തു കോലം പക്ഷെ? റോമന്‍ ചക്രവര്‍ത്തിമാരുടെ ഉടുപ്പ് ഒക്കെ ഇട്ട്, ഒരു കൈയ്യില്‍ ഇഡലി തട്ടും മറു കൈയ്യില്‍ ഒരു ചാട്ട വാറും, തലയില്‍ അന്ന അലൂമിനിയം കിരീടവും ഒക്കെ വെച്ച്...ഇങ്ങേരിതു എന്തുവാ ഗ്ലാഡിയേറ്ററീനു പഠിക്കുവാണോ? പുള്ളി കുതിരയെ ബ്രേക്ക് ഇട്ട് നിറുത്തി , അഞ്ജു ബോബി ജോര്‍ജിനെ മനസ്സില്‍ ധ്യാനിച്ച് ഒറ്റ ചാട്ടം. കൈയ്യിലെ ചാട്ട വാറുമായ് എന്‍റെ നേരെ ആണ് വരവ്. എന്റെ ഹൃദയമിടിപ്പ്‌ നാട്ടിലെ ഇലക്ട്രിസിറ്റി മീറ്റര്‍-ഇനെക്കാള്‍ വേഗത്തില്‍ ആയോ എന്നൊരു സംശയം...എനിക്ക് ഇങ്ങേരെ പേടി ഒന്നും ഒണ്ടായിട്ടല്ല ...പിന്നെ ഒരു ഭയം. 


പുള്ളിക്കാരന്‍ എന്റെ മുന്നില്‍ വന്നു നിന്നിട്ട് എന്റെ കണ്ണുകളില്‍ തുറിച്ചു നോക്കി ഒറ്റ ചോദ്യം - "കഴിഞ്ഞ 3 സ്റ്റാറ്റസ് മീറ്റിങ്ങ്-ഇലും നിന്റെ സ്റ്റാറ്റസ് 'നോ പ്രോഗ്രസ്സ് ' എന്നാണല്ലോ ? നീ റിസേര്‍ച്ച് എന്നും പറഞ്ഞു ഇവിടെ കിടന്നു എന്നാ ഒലത്തുവാ? ഇങ്ങനെ കാള കളിച്ചു നടക്കാന്‍ പറ്റുകേല , എന്നതാ നിന്റെ ഉദ്ദേശം?" മലയാളി അല്ലാത്ത ഇങ്ങേരു ഇതെങ്ങനെ തനി അച്ചായന്‍ ഭാഷയയില്‍ തെറി അഭിഷേകം നടത്തുന്നു എന്നാലോചിച്ചിട്ട് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ഞാന്‍ എന്തെങ്ങിലും മിണ്ടുന്നതിനു മുന്നേ തന്നെ ആദ്യത്തെ അടി വീണു - മുതുകത്ത്...പിന്നെ അവിടുന്നങ്ങോട്ട് നിന്ന് തിരിയാന്‍ സമയം ഇല്ലായിരുന്നു. ദേഹത്ത് കീരിക്കാടന്‍ ജോസിന്റെ പ്രേതം കേറിയ പോലത്തെ പെര്‍ഫോര്‍മന്‍സ് അല്ലായിരുന്നോ മരണന്‍ കാഴ്ച വെച്ചത്. "ലേലു അല്ലു ലേലു അല്ലു , ക്ഷമിശമേകൂ പ്രൊഫസര്‍ " എന്ന് ഞാന്‍ കരഞ്ഞു പറയുന്നത് മാത്രം ഓര്‍മ ഒണ്ട്. അപ്പോഴേക്കും എന്‍റെ ബോധം ഏതാണ്ട് പൂര്‍ണമായും നശിച്ചിരുന്നു. അല്ലെങ്ങില്‍ സാധാരണ ഒത്തിരി ബോധം ഒള്ള കൂട്ടത്തിലാണ് എന്നല്ല ഉദ്ദേശിച്ചത്, പക്ഷെ പറയാനോള്ളത് പറയണമല്ലോ. എന്‍റെ ബോഡി വെല്ല കൊക്കയിലോ മറ്റോ കൊണ്ട് തള്ളാന്‍ പ്രൊഫസര്‍ അങ്ങേരുടെ ശിങ്കിടികളോട് ആജ്ഞാപിക്കുന്നത് അബോധാവസ്ഥയിലും ഞാന്‍ കേട്ടു. വാബാഷ് നദിയുടെ അങ്ങേ കരയിലെ കൊക്കയില്‍ കൊണ്ട് തള്ളാന്‍ അവര്‍ പ്ലാന്‍ ഇടുന്നതും , എന്നെ അവിടെ കൊണ്ട് തട്ടുന്നതും എല്ലാം അവ്യക്തമായി ഓര്‍മ ഒണ്ടു. 


ബോധം തിരിച്ചു വരുമ്പോള്‍ ഞാന്‍ കൊക്കയുടെ അഗാധതയിലേക്ക്‌ ഉരുണ്ടു വീണു കൊണ്ടിരിക്കുവാണ്. തിരുവനന്തപുരത്തെ 'ന്യൂ തിയേറ്റര്‍'-ഇലെ DTS-ഇനെ വെല്ലുന്ന രീതിയില്‍ 8 ദിക്കും മുഴങ്ങുമാറൊരു dolby digital നിലവിളിയോടെ ഞാന്‍ താഴെ ലാന്‍ഡ്‌ ചെയ്തു. വേദന കടിച്ചമര്‍ത്തി ഞാന്‍ മെല്ലെ കണ്ണ് തുറന്നു ചുറ്റും നോക്കി ...കണ്ണ് ഓപ്പറേഷന്‍ കഴിഞ്ഞവന്റെ കണ്ണിലെ കെട്ടഴിക്കുമ്പോ slow motion-ഇല്‍ കാഴ്ച വരുന്ന പോലെ , പതുക്കെ ഓരോന്നായി ക്ലിയര്‍ ആയി തുടങ്ങി. 'TVM-DXB-LHR-ORD' സ്റ്റിക്കര്‍ ഒക്കെ ഒട്ടിച്ച പെട്ടികള്‍...പഴയ പേപ്പറും പുസ്തകങ്ങളും...പിന്നെ കൊറേ ചപ്പു ചവറും..മൊത്തത്തില്‍ നല്ല പരിചയം ഒള്ള സ്ഥലം. ഞാന്‍ എന്‍റെ കട്ടിലിന്‍റെ അടിയില്‍ ആണ് ലാന്‍ഡ്‌ 
ചെയ്തത് എന്ന് വൈകാതെ എനിക്ക് മനസ്സിലായി.


besssst!!...അപ്പൊ ഈ കണ്ട ആക്ഷന്‍ സീക്വെന്‍സ് മുഴുവന്‍ സ്വപ്നം ആയിരുന്നോ? രാത്രി കിടക്കും മുന്നേ ബൈബിള്‍ വായിച്ചിട്ട് കിടക്കണം എന്ന് അമ്മ നൂറു വട്ടം പറഞ്ഞിട്ടുള്ളതാ. ആര് കേള്‍ക്കാന്‍ ..ഇന്നലെ രാത്രി 'മീശമാധവന്‍' കണ്ടതിന്റെയും, വൈകിട്ട് പ്രോഫിന്റെ തെറി കേട്ടതിനെയും കൂടി മിക്സെഡ് ഇഫക്ട് ആവണം ഈ ജാതി സ്വപ്നം. ഞാന്‍ പതുക്കെ കട്ടില്കീഴില്‍ നിന്നും എഴുന്നേറ്റു മുതുകത്തൊക്കെ ഒന്ന് തടവി നോക്കി...ചാട്ടവാര്‍ അടി കൊണ്ട പാട് വെല്ലോം ഒണ്ടോ ഇനി? ഏയ് ഇല്ല ...അപ്പൊ അത് സ്വപ്നം തന്നെ ആയിരുന്നു ..ഷുവര്‍ ...ഹാ അല്ലേലും നേരിട്ട് എന്നെ വന്നു അടിക്കാന്‍ അങ്ങേരു കൊറച്ചു പുളുത്തും...ഹല്ലാ പിന്നെ ...നമ്മള്‍ ആരാ മോന്‍!! ...ചമ്മല്‍ മാറാന്‍ ആത്മപ്രശംസ ഒന്നര ടീ-സ്പൂണ്‍ ആഹാരത്തിന് മുന്‍പ് നല്ലതാണെന്ന് റേഡിയോ- ഇല്‍ കേട്ടിട്ടുണ്ട്.  


എന്നാലും ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ , ഞാന്‍ പതുക്കെ ജനാലയിലൂടെ പുറത്തേക്കു നോക്കി ...ഇനി വെല്ല കുതിരയും കറങ്ങി നില്‍പ്പുണ്ടോ ഈ ഭാഗത്തെങ്ങാനും ...ഏയ് ഇല്ല ..റോഡ്- ഇല്‍ കുമിഞ്ഞു കിടക്കുന്ന മഞ്ഞു നീക്കാന്‍ വേണ്ടി വന്ന മഞ്ഞു മാന്തി ട്രക്ക് മാത്രേ ഒള്ളു പുറത്തു. ഞാന്‍ ഓടി പോയി എന്‍റെ ലാപ്ടോപ് ഓണ്‍ ചെയ്തു ...'face recognition' ഒക്കെ ഒള്ള വല്യ സെറ്റപ്പ് ആണ്...ലാപ്ടോപ് സ്ക്രീന്‍-ഇല്‍ നോക്കി പുഞ്ചിരിച്ച് കൊണ്ട് ഞാന്‍ അമിതാബ് ബച്ചന്‍ സ്റ്റൈല്‍ -ഇല്‍ ആജ്ഞാപിച്ചു - 'കമ്പ്യൂട്ടര്‍-ജീ എന്നെ ലോഗിന്‍ ചെയ്യൂ ', എന്‍റെ മോന്തായം കണ്ടതും 'ഹെന്റമ്മച്ചി ഇതേതാ ഈ തെണ്ടി ...login failed' എന്നും പറഞ്ഞു ലാപ്ടോപ് വീണ്ടും  ഉറക്കതിലേക്ക് വഴുതി ...ലാപ്ടോപ്-ഇനെ പറഞ്ഞിട്ട് കാര്യമില്ല , ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ എന്നെ ചിലപ്പോ എനിക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാറില്ല ...ഡ്രില്‍ മാഷ് അറ്റന്‍ഷന്‍ എന്ന് പറഞ്ഞ പോലെ വടി പോലെ നിക്കുന്ന തലമുടിയും , കൊച്ച് പിള്ളേരെ പോലെ വായില്‍ നിന്നും ആതിരപ്പള്ളി വെള്ളച്ചാട്ടത്തെ വെല്ലുന്ന ഈത്വയും ഒക്കെ ഒലിപ്പിച്ചു...കൂടുതല്‍ പറഞ്ഞു സ്വന്തം വില കളയുന്നില്ല. മുഖം കഴുകി , മുടി ഒക്കെ ഒതുക്കി തിരിചെത്ത്തിയപ്പോ ലാപ്ടോപ് കനിഞ്ഞു , ലോഗിന്‍ ചെയ്യാന്‍ സമ്മതിച്ചു. ഞാന്‍ weather.com ചെക്ക് മാടിയപ്പോ ഞെട്ടി...ഈ മാര്‍ച്ച് രണ്ടാം വാരവും വെസ്റ്റ് ലഫയെട്ടിലെ താപനില മൈനസ് 28 degree celsius - എന്നെത്തെയും പോലെ വീട്ടില്‍ തന്നെ പുതച്ചു മൂടി കുത്തി ഇരിക്കാന്‍ ആണ് വിധി.


ഞാന്‍ വീണ്ടും ജനാലയില്‍ കൂടി നോക്കെതദൂരതെക്ക് കണ്ണും നട്ട് ഇരുന്നു. മേലെ നല്ല തെളിഞ്ഞ നീലാകാശം, മഞ്ഞുകാലം ആയതിനാല്‍ താഴെ എങ്ങും ഒരു വെളള പരവതാനി വിരിച്ച പോലെ , അങ്ങ് ഇങ്ങു ഇലകള്‍ എല്ലാം കൊഴിഞ്ഞ 5-6 മരങ്ങള്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍- ഇല്‍ മലയാളം സംസാരിച്ചതിന് തല മൊട്ടയടിച്ചു ഗ്രൌണ്ട്- ഇല്‍ കൊണ്ട് നിര്‍ത്ത്തിയെക്കുന്ന പിള്ളേരെ പോലെ നില്‍ക്കുന്നു. Spring break ആയതു കൊണ്ട് ക്യാംപസില്‍ പിള്ളേര്‍ അധികം ഇല്ല ...അത് കൊണ്ട് തന്നെ റോഡില്‍ വല്യ ട്രാഫിക്കും ഇല്ല. മൊത്തത്തില്‍ ഒരു അവാര്‍ഡ് പടം പോലെ ഒണ്ടു. 5 മിനിറ്റ് കൂടുമ്പോ ഒരു കാര്‍ പോയാലായി. അത് വരെ ക്യാമറ വല്ല മരത്തിന്റെ ചില്ലയിലോ , സ്ട്രീറ്റ് ലൈറ്റ്-ഇലോ ഫോക്കസ് ചെയ്തു വെക്കണം !!ഏകാന്തതയുടെ അപാര തീരത്തേക്ക് നോക്കിയിരുന്നപ്പോ, ഒരു ഫിലോസഫിക്കല്‍ മൂടിലേക്ക് ഞാന്‍ അറിയാതെ ഊളിയിട്ടു ഇറങ്ങി. ഞാന്‍ അലമാര തുറന്നു പഴയ ഫോട്ടോ ആല്‍ബമെല്ലാം പുറത്തെടുത്തു. ഫോട്ടോ-കളോടൊപ്പം എന്‍റെ മനസ്സും ഒരു ഫ്ലാഷ് ബാക്കിലേക്ക്‌ മെല്ലെ നീന്തി. ഫ്ലാഷ് ബാക്ക് എന്ന് പറയുമ്പോ ഈ കഥ ബ്ലാക്ക്‌ ആന്‍ഡ് വൈറ്റ്-ഉം ഈസ്റ്മാന്‍ കളര്‍-ഉം ഒന്നും അല്ലാട്ടോ. ഇതും കളര്‍ തന്നെയാ. ഒരു 8 കൊല്ലം പിന്നോട്ട് പോണം ..അത്രേം മതി.
(തുടരും)