മാതാശ്രി: തടി വേണേല്‍ അല്പം ആയിക്കോ, പക്ഷെ കുടവയര്‍ വേണ്ട!
ഞാന്‍ : ഞാന്‍ വേണം എന്ന് വെച്ച് ഒണ്ടാക്കിയതല്ല..തനിയേ വന്നതാ അമ്മേ!
മാതാശ്രി: നീ എന്തുവാ അവിടെ കഴിക്കുന്നത്?
ഞാന്‍: ബരീറ്റോ, ചലുപ, ബര്‍ഗര്‍, മാഗി
പിതാശ്രി : ബെസ്റ്റ്!
മാതാശ്രി : ഇവിടുന്നു പോവുമ്പോ എങ്ങനെ ഇരുന്ന ചെക്കനാ. നിന്റെ തോളെല്ലില്‍ എണ്ണ ഒഴിച്ച് വിളക്ക് കത്തിക്കാന്‍ പറ്റുന്ന കോലം അല്ലായിരുന്നോ! ഇപ്പൊ ദാ വയറില്‍ ചാക്ക് കെട്ട് വെച്ച് കെട്ടിയ പോലെ ഒണ്ട്. നാട്ടിലെ ഒരു ഗതിയും ഇല്ലാതെ നടക്കുന്ന പിള്ളേര്‍ക്ക് വരെ ഒണ്ട് ഇക്കാലത്ത് പാക്കറ്റ്!
ഞാന്‍: പാക്കറ്റ്-ഓ? അതെന്തോന്ന്?
മാതാശ്രി: സിനിമയിലെ നായകന്മാര്ക്ക് എല്ലാം ഒണ്ടല്ലോ ഇപ്പൊ പാക്കറ്റ്!
ഞാന്‍ : അതെന്തു കുന്തം? ഞാന്‍ അറിഞ്ഞില്ലല്ല്ലോ?
മാതാശ്രി: എടാ നമ്മടെ പ്രിഥ്വിരാജിന് വരെ ഒണ്ട് 6-പാക്കറ്റ്!
ഞാന്‍ : ഓ ലത്..6 പായ്ക്ക്!
മാതാശ്രി: അത് തന്നെ...ചിലര്‍ക്ക് എട്ടും പത്തും പാക്കറ്റ് വരെ ഒണ്ട് !
ഞാന്‍ (എന്നോട് തന്നെ): പണ്ടാരം അടങ്ങാന്‍ ഈ സിനിമാക്കാര് ഒക്കെ കാരണം മനുഷ്യന് ഇപ്പൊ നാട്ടില്‍ മനസ്സമാധാനത്തോടെ ജീവിക്കാന്‍ ഒക്കത്തില്ലല്ലോ!
പിതാശ്രി: വ്യായാമം ചെയ്യണം. അല്ലാതെ ഈ തടി കുറയത്തില്ല. നാളെ മുതല്‍ വെളുപ്പിന് 5 മണിക്ക് നീ എന്റെ കൂടെ നടക്കാന്‍ വാ.
ഞാന്‍: 5 മണിക്കോ? ഞാന്‍ വേണേല്‍ അടുത്ത വിമാനത്തില്‍ തിരിച്ചു പൊക്കോളാം :|
പിതാശ്രി: അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്നും കുറച്ചു കാശ് ചിലവാക്കി ഒരു tread-മില്‍ മേടിക്കുകയും വേണം.
ഞാന്‍: ബെസ്റ്റ്..അവിടെ റിസഷന് കാരണം ആള്ക്കാര് പട്ടി ബിസ്ക്കട്ടൊക്കെ തിന്നാണ് ജീവിച്ചു പോവുന്നത്..അപ്പോഴാ ഒരു tread-മില്‍!
പിതാശ്രി: വേണ്ടടാ വേണ്ട! ഇങ്ങനെ സാഗര്‍ ഏലിയാസ് ജാക്കിയെ പോലെ നടന്നോ...മാര്‍ക്കറ്റില്‍ നിനക്ക് ഒരു വിലയും കാണത്തില്ല.
ഞാന്‍: മാര്‍ക്കറ്റ്-ഓ? ഇതെന്നാ എന്നെ പൂജപ്പുര മാര്‍ക്കറ്റില്‍ കൊണ്ട് തൂക്കി വിക്കാന്‍ പോവുവാണോ?
പിതാശ്രി: ആ മാര്‍ക്കറ്റ് അല്ല..കല്യാണ മാര്‍ക്കറ്റ്...വയസ്സ് പത്തു ഇരുപത്തഞ്ചു ആയി എന്നോര്‍മ വേണം.
ഞാന്‍: ഓ ലങ്ങനെ! (നാണം വരുന്നു)
പിതാശ്രി: ഭക്ഷണം അത്യാവശ്യം മാത്രം കഴിച്ചാല്‍ മതി ഇനി...diet-control വേണം.
ഞാന്‍: അത് മാത്രം പറ്റില്ല..ബീഫ് ഒലത്തിയത് കഴിക്കേണ്ട പ്രായത്തില്‍ ചുമ്മാ പച്ചില ചവച്ചു നടക്കാന്‍ എനിക്ക് വയ്യ. ബീഫും പോര്‍ക്കും എല്ലാം വേണ്ട എന്ന് വെച്ചിട്ട് ആടും മാടും തിന്നുന്ന പുല്ലു മാത്രം തിന്നു പറമ്പില്‍ നില്ക്കുമ്പോ തലയില്‍ വെല്ലോ ചക്കയോ മറ്റോ വന്നു വീണു ക്ലോസ് ആയാല്‍ എല്ലാം വേസ്റ്റ് ആയില്ലേ?
പിതാശ്രി: നിന്നോടൊക്കെ പറയുന്നതിലും നല്ലത് വല്ല പോത്തിനോടും ചെന്ന് പറയുന്നതാ.
ഞാന്‍: ഓ ശരി.
ഞാന്‍ (എന്നോട് തന്നെ): "നിന്നെ ഒക്കെ വളര്‍ത്തുന്ന സമയം കൊണ്ട് 10 തെങ്ങ് വെച്ചിരുന്നെങ്ങില്‍ എത്ര നന്നായേനെ"' ഡയലോഗ് ഇത് വരെ വന്നില്ലല്ലോ...ഇനി മറന്നു പോയോ ആവോ
ഞാന്‍: എനിക്ക് വിശക്കുന്നു. നമുക്ക് വഴിയില്‍ നിന്ന് എന്തേലും ലൈറ്റ് ആയിട്ട് കഴിച്ചിട്ട് പോവാം. അടുത്ത കാണുന്ന ഹോട്ടലിന്റെ മുന്നില്‍ നിര്‍ത്തണേ!
(ഹോട്ടലില്‍)
ഞാന്‍: ചേട്ടോ, ഇവിടെ 5 പൊറോട്ട, ഒരു ബീഫ് ഫ്രൈ, ഒരു ടെബിള്‍ ഓംലെറ്റ്, ഒരു ഷാര്‍ജ..
വെയിറ്റര്‍: മതിയോ?
ഞാന്‍: ബാക്കി വഴിയെ പറയാം.
പിതാശ്രി: ഇങ്ങനെ അനാവശ്യമായി വലിച്ചു വാരി കഴിക്കരുത്.
ഞാന്‍: എന്ത് അനാവശ്യം? എനിക്ക് ആവശ്യത്തിനു ഒള്ളത് പോലും ആയില്ല ഇത്.
പിതാശ്രി ആന്‍ഡ് മാതാശ്രി ഒരു നെടുവീര്‍പ്പോടെ എന്റെ അക്രമം...അല്ല ആക്രാന്തം നോക്കി ഇരുന്നു.
(ശുഭം)
4 comments:
ഹാ ഹാ... അളിയാ അക്രമം!!!
ഈ ചുവയുള്ള വര്‍ത്താനം എന്റെ പ്രിയ പത്നി എന്നോട് പറയുമ്പോ ഞാന്‍ പറയും... കല്യാണം ഒക്കെ കഴിഞ്ഞതോണ്ട് എനിക്കിപ്പോ ഫാമിലി പായ്ക്ക് മതീന്ന് :)
പക്ഷെ എന്നെ പോലെ അല്ല നീ... എനിക്കിനി മാര്‍ക്കറ്റ് ഇല് ഒന്നും പോവണ്ട... നിനക്കിനി മാര്‍ക്കറ്റ് ഇല് കുറച്ചധികം പെണ് പിള്ളേരുടെയും അവരുടെ തന്തമാരുടെയും മുന്നില്‍ നിന്ന് തള്ള വിരല്‍ കൊണ്ട് കളം വരയ്ക്കേണ്ടി വരും... അപ്പൊ ഈ സ്കൂള്‍ ബാഗും തൂക്കി നിന്നാല്‍ വസന്ത വന്ന കോഴിയെ പോലെ നിന്റെ വില നിലവാരം ഇടിയും... അതോണ്ട് പിതാശ്രീ മാതാശ്രീ എന്നിവരുടെ വാക്കുകള്‍ ശിരസാവഹിച്ചു നീ വല്ല കാബേജ്ന്റെ ഇലയും കഴിച്ചു ജീവിക്ക് മോനേ...
വീണ്ടും എഴുത്ത് കലക്കി മോനെ... കുറെ ചിരിച്ചു :)
അളിയാ അനൂപേ, പെണ്ണ്കാണലിന് എയര്‍ പിടിച്ചു ഇരിക്കേണ്ടി വരും...കാല്‍വിരല്‍ കൊണ്ട് നിലത്തു സെമി സര്‍ക്കിള്‍ വരച്ചു, ട്രേയില്‍ കാപ്പുചീനോയും കൊണ്ട് വരുന്ന പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍ ഉടന്‍ വിവാഹം. ആര്‍ഭാടങ്ങള്‍ ഒന്നും വേണ്ട - പാര്‍ട്ടി ഓഫീസില്‍ വെച്ച് ലളിതമായ ഒരു ചടങ്ങ്. ഞാന്‍ ഒരു രക്തഹാരം അങ്ങോട്ട് അണിയിക്കും, കുട്ടി ഒരു രക്തഹാരം ഇങ്ങോട്ട് അണിയിക്കും. അത് കഴിഞ്ഞു ഞങ്ങടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി സൂക്തങ്ങള്‍ ഉറക്കെ ചൊല്ലും. പിന്നെ ഒരു ഗ്ലാസ് നാരങ്ങ വെള്ളം. :)
കമന്റ് ഇന്‍ നന്ദ്രി ഒണ്ടു സഹോദരാ :)
ഹവ്വാബീച്ചോ? ആ പോട്ടെ. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ വായിച്ചിട്ടുണ്ടോ??
Ella veettilum ithu nadakkum ennu enikkippo manassilayi..
Post a Comment