1989 ഇല്‍ ആണ് വീട്ടില്‍ TV മേടിക്കുന്നത്. BPL ഇന്‍റെ 21" കളര്‍ ടെലിവിഷന്‍. അത് വരെ ആകാശവാണിയുടെ വിവിധ് ഭാരതി വാണിജ്യ പ്രക്ഷേപണം മാത്രം കേട്ട് ശീലം ഉള്ള എനിക്ക് നമ്മുടെ ക്രൂരദര്‍ശന്‍ ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു. വിസ്മയങ്ങളുടെ ലോകത്തേക്ക് ഉള്ള ഒരു മായവാതില്‍ എന്ന് തന്നെ പറയാം. സ്കൂളില്‍ നിന്നും വന്നു കഴിഞ്ഞാല്‍ ഷൂസും ഉടുപ്പും ഒക്കെ വാരി വലിച്ചു എറിഞ്ഞു, അമ്മച്ചി 2.30 മണിക്ക് ഉണ്ടാക്കി വെക്കുന്ന( ഞാന്‍ എത്തുമ്പോഴേക്കും തണുത്തു നല്ല കൂള്‍ ഡ്രിങ്ക്സ് പോലെ ഇരിക്കുന്ന) ചായയും കുടിച്ചു, അടുക്കളയിലെ ഷെല്‍ഫില്‍ നിന്നും ബ്രിട്ടാനിയ ബിസ്ക്കറ്റും എടുത്തു ഞാന്‍ കൃത്യം 4.55 മണി ആവുമ്പോഴേക്കും TV യുടെ മുന്നില്‍ ഹാജര്‍ വെക്കും. 5 മണിക്ക് ക്രൂരദര്‍ശന്‍ മൊണ്ടാഷ് തുടങ്ങും - യേത് നമ്മടെ കവലയിലെ ലോനപ്പന്‍ ചേട്ടന്റെ തട്ട് കടയില്‍ ദോശ പരത്തുന്ന പോലെ ഒള്ള സംഭവം. അത് കഴിഞ്ഞാല്‍ പിന്നെ തപ്പും തുടിയും, അതിനു ശേഷം കാര്‍ഷിക രംഗം. ഒരു പുല്ലും മനസ്സിലാവില്ലെന്ഗിലും ഒന്നും വിടാതെ ഇരുന്നു കാണും. ഇടയ്ക്കിടയ്ക്ക് "തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു അഥവാ രുകാവത് കേലിയെ ഖേദ് ഹൈ" എന്നൊരു സംഭവം വന്നിരുന്നതിനാല്‍ പ്രാഥമിക കര്‍മങ്ങള്‍ ഒക്കെ പരിപാടികള്‍ ഒന്നും മിസ് ആവാതെ നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നു.
Street Hawk, Night Rider, Giant Robot ഇവ ഒക്കെ ആയിരുന്നു എന്റെ favorite പ്രോഗ്രാംസ്. ഇംഗ്ലീഷ് ഒരു കുന്തവും മനസ്സിലാവത്ത്ത്തില്ലേലും വായും പൊളിച്ചു ഇരുന്നു കണ്ടോളും. ഞങ്ങള്‍ കുട്ടികള്‍ Giant Robot ഇനെ സ്നേഹപൂര്‍വ്വം Jain Robot എന്നാണു വിളിച്ചിരുന്നത്. അക്കാലത്ത് മലയാളം പരിപാടികള്‍ കുറവായിരുന്നു. വൈകുന്നേരം ഒന്നോ രണ്ടോ മണിക്കൂര്‍ മലയാളം പരിപാടികളെ ഉള്ളു അന്ന്. അതില്‍ അര മണിക്കൂര്‍ വാര്‍ത്തയാണ്. നമ്മടെ താടിക്കാരന്‍ ബാലകൃഷ്ണനും ഹേമലതയും ഒക്കെ വാര്‍ത്ത വായിക്കുന്ന കാലം. ലൈവ് റിപ്പോര്‍ട്ട് ഒക്കെ ഊശാന്താടിക്കാരന്‍ ജോണ്‍ ഉലഹന്നാന്റെ വകയാണ്. വാര്‍ത്തകള്‍ തുടങ്ങുന്നതിനു മുന്‍പ് 'കാണ്മാനില്ല' അറിയിപ്പുകള്‍ ഉണ്ടാവും. കാണാതാകുന്ന എല്ലാരുടെയും വിവരണം ഒക്കെ ഏതാണ്ട് ഒരു പോലെ ആണ്.. അഞ്ചടി അഞ്ചിഞ്ച് ഉയരം, ഇരു നിറം, കാണാതാവുമ്പോള്‍ ധരിച്ചിരുന്നത് മഞ്ഞ ഷര്‍ട്ടും പച്ച ലുങ്കിയും. അറിയിപ്പുകള്‍ക്ക് ശേഷം അടുത്ത ഐറ്റം 'ഫില്ലെര്‍' ആണ്. അടൂര്‍ കൊവാലകിഷ്ണന്‍ സാറിന്റെ സിനിമ പോലെ ചെടിയിലും പൂവിലും കായിലും ക്യാമറ ഫോക്കസ് ചെയ്തു വെക്കും..കൂടെ മ്യൂസിക്കും കേപ്പിക്കും. വാര്‍ത്തകള്‍ കഴിയുന്നതോടെ ഉപഗ്രഹത്തിനു എന്തോ പറ്റി, ഇനി ഭൂതല സംപ്രേഷണം ഇല്ല, ഡല്‍ഹി റിലേ എന്നൊക്കെ അനൌന്‍സര്‍ പിച്ചും പേയും പറയുന്നതോടെ അന്നത്തെ TV കാണല്‍ അവസാനിക്കും. വെള്ളിയാഴ്ച്ച രാത്രി സംപ്രേഷണം ചെയ്യുന്ന ചിത്രഗീതവും ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന പ്രാദേശിക സിനിമയും ആണ് അന്നത്തെ HIT പരിപാടികള്‍. ഒരിക്കല്‍ ഞങ്ങടെ അയലോക്കത്തുള്ള വീട്ടില്‍ ഒരു വെള്ളിയാഴ്ച്ച രാത്രി ഒരു പാമ്പ് കയറി. അവര്‍ ഓടിച്ചെന്നു ലോക്കല്‍ പാമ്പ് പിടുത്തക്കാരനെ വിളിക്കാന്‍ ചെന്നപ്പോ അങ്ങേരു പറയുന്നു കാശ് എത്ര കൂടുതല്‍ തരാമെന്നു പറഞ്ഞാലും ചിത്രഗീതം കഴിയാതെ വരുന്ന പ്രശ്നം ഇല്ലെന്നു! ഇപ്പൊ പിടി കിട്ടി കാണുമല്ലോ അന്നത്തെ കാലത്ത് ഒരു ആവറേജ് മലയാളി കുടുംബത്തില്‍ ചിത്രഗീതതിനുള്ള പ്രാധാന്യം.
ആ നമ്മള്‍ പറഞ്ഞു വന്നത് ചിത്രഗീതത്തിന്റെ കാര്യം. എണ്പതുകളിലെ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ചിത്രഗീതത്തില്‍ കൂടിയും റേഡിയോയില്‍ കൂടിയും ഒക്കെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. മനസ്സിന് കുളിര്‍മ പകരുന്ന ഒരു പിടി നല്ല ഗാനങ്ങള്‍ ഞാന്‍ അറിയാതെ എന്റെ ഹൃദയത്തില്‍ കയറിപ്പറ്റി .തരംഗിണി കാസറ്റിലും പില്‍ക്കാലത്ത് CD യിലും മറ്റുമായി ഞാന്‍ ആ ഗാനങ്ങളുടെ back up ഉം എടുത്തു വെച്ചു. 2001 മുതല്‍ ഞാന്‍ നിഴല്‍ പോലെ കൂടെ കൊണ്ടുനടക്കുന്ന ആ മനോഹര ഗാനങ്ങള്‍ക്ക് ഞാന്‍ ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു. mech sol compre യില്‍ മൊട്ട ഇട്ടപോഴും പ്രോഫ് മരണന്റെ തെറി കേക്കുമ്പോഴും എല്ലാം മനസ്സിനെ സാന്ത്വനിപ്പിക്കുന്ന ഈ ഗാനങ്ങളുടെ സ്രഷ്ടാക്കളോടുള്ള എന്റെ കടപ്പാട് ഈ സന്ദര്‍ഭത്തില് അല്ലെങ്ങില്‍ അവസരത്തില് അല്ലെങ്ങില്‍ സമയത്തില് ഞാന്‍ രേഖപ്പെടുത്തിക്കൊള്ളുന്നു.
മലയാളം ഗോള്‍ഡന്‍ '80s :
1) തുമ്പി വാ/ വേഴാമ്പല്‍ കേഴും
ചിത്രം: ഓളങ്ങള്‍ (1982)
രചന: O.N.V കുറുപ്പ്
സംഗീതം: ഇളയരാജ
ഗായകര്‍: S. ജാനകി / K J യേശുദാസ്
2) മന്ദാര ചെപ്പുണ്ടോ
ചിത്രം: ദശരഥം(1989)
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ജോണ്‍സണ്‍
ഗായകര്‍: M.G. ശ്രീകുമാര്‍, K.S ചിത്ര
3) ആടി വാ കാറ്റേ
ചിത്രം: കൂടെവിടെ(1983)
രചന: O.N.V കുറുപ്പ്
സംഗീതം: ജോണ്‍സണ്‍
ഗായിക: S. ജാനകി
4) തേനും വയമ്പും
ചിത്രം: തേനും വയമ്പും (1981)
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
ഗായിക: S. ജാനകി
5) ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന
ചിത്രം: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1989)
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
ഗായകര്‍: M.G. ശ്രീകുമാര്‍, K.S ചിത്ര
6) ഉണരുമീ ഗാനം/താമരക്കിളി പാടുന്നു
ചിത്രം: മൂന്നാം പക്കം (1988)
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ഇളയരാജ
ഗായകന്‍ : G. വേണുഗോപാല്‍/ M G ശ്രീകുമാര്‍, ചിത്ര
7) ആയിരം കണ്ണുമായി
ചിത്രം: നോക്കെത്താ ദൂരത്തു കണ്ണും നട്ട് (1984)
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമല്‍ദേവ്
ഗായകന്‍ : K.J. യേശുദാസ്
8) തന്നന്നം താനന്നം ചിത്രം: യാത്ര (1985)
രചന: O.N.V കുറുപ്പ്
സംഗീതം: ഇളയരാജ
ഗായകന്‍ : K.J. യേശുദാസ്
9) പുതുമഴയായി പൊഴിയാം
ചിത്രം: മുദ്ര(1989)
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാര
ഗായകന്‍ : M.G. ശ്രീകുമാര്‍
10) ചെമ്പരത്തി പൂവേ ചൊല്ലു/ പൂംകാറ്റേ പോയി ചൊല്ലാമോ
ചിത്രം: ശ്യാമ(1986)
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: രഘു കുമാര്‍
ഗായിക : K.S. ചിത്ര / ഉണ്ണി മേനോന്‍
11) ഒരു വട്ടം കൂടി
ചിത്രം: ചില്ല്(1982)
രചന: O.N.V കുറുപ്പ്
സംഗീതം: M B ശ്രീനിവാസന്‍
ഗായകന്‍ : K.J. യേശുദാസ്
12) പൂങ്കാറ്റിനോടും
ചിത്രം: പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്(1986)
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ
ഗായകര്‍: K.J. യേശുദാസ് , S.ജാനകി
13) കുന്നിമണിചെപ്പ് തുറന്നു
ചിത്രം : പൊന്മുട്ട ഇടുന്ന താറാവ് (1988)
രചന: O.N.V കുറുപ്പ്
സംഗീതം: ജോണ്‍സണ്‍
ഗായിക: K.S ചിത്ര
14) പൂ വേണം
ചിത്രം : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം(1987)
രചന: O.N.V കുറുപ്പ്
സംഗീതം: ജോണ്‍സണ്‍
ഗായകര്‍: K.J.യേശുദാസ്, ലതിക
15) ആകാശമാകേ
ചിത്രം : നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍(1986)
രചന: O.N.V കുറുപ്പ്
സംഗീതം: ജോണ്‍സണ്‍
ഗായകന്‍: K.J.യേശുദാസ്
16) ആളൊരുങ്ങി അരങ്ങൊരുങ്ങി
ചിത്രം: എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമല്‍ദേവ്
ഗായിക: K.S ചിത്ര
17) ആലിപ്പഴം പെറുക്കാന്‍
ചിത്രം: മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ (1984)
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ
ഗായിക: S ജാനകി
18) വെള്ളാരാപ്പൂമലമേലെ
ചിത്രം: വരവേല്‍പ്പ് (1989)
രചന:കൈതപ്രം
സംഗീതം: ജോണ്‍സണ്‍
ഗായകന്‍ : K.J. യേശുദാസ്
19) മായാമയൂരം
ചിത്രം: വടക്കുനോക്കി യന്ത്രം (1989)
രചന:കൈതപ്രം
സംഗീതം: ജോണ്‍സണ്‍
ഗായകന്‍ :M G ശ്രീകുമാര്‍
20) മൈനാക പൊന്‍മുടിയില്‍/പള്ളിതേരുണ്ടോ
ചിത്രം: മഴവില്‍കാവടി (1987)
രചന:കൈതപ്രം
സംഗീതം: ജോണ്‍സണ്‍
ഗായകര്‍ :G വേണുഗോപാല്‍, K S ചിത്ര/ സുജാത
21) കണ്ണാംതുമ്പി പോരാമോ
ചിത്രം: കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ (1988)
രചന: ബിച്ചു തിരുമല
സംഗീതം: ഔസേപ്പച്ചന്‍
ഗായിക: K S ചിത്ര
22) ആ രാത്രി മാഞ്ഞു പോയി/സാഗരങ്ങളെ
ചിത്രം: പഞ്ചാഗ്നി (1986)
രചന: O.N.V കുറുപ്പ്
സംഗീതം: ബോംബെ രവി
ഗായിക: K S ചിത്ര / K J യേശുദാസ്
23) കണ്ണീര്‍ പൂവിന്റെ കവിളില്‍
ചിത്രം: കിരീടം(1989)
രചന:കൈതപ്രം
സംഗീതം: ജോണ്‍സണ്‍
ഗായകന്‍: M G ശ്രീകുമാര്‍
24) ശ്യാമ മേഘമേ നീ
ചിത്രം: അധിപന്‍ (1989)
രചന: ചുനക്കര രാമന്‍കുട്ടി
സംഗീതം: ശ്യാം
ഗായകന്‍: K J യേശുദാസ്
25) പൊന്‍ വീണേ
ചിത്രം : താളവട്ടം (1986)
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: രഘു കുമാര്‍
ഗായകര്‍: M.G. ശ്രീകുമാര്‍, K.S ചിത്ര
26) വൈശാഖ സന്ധ്യേ
ചിത്രം : നാടോടികാറ്റ് (1987)
രചന: യൂസുഫ് അലി കേച്ചേരി
സംഗീതം: ശ്യാം
ഗായകന്‍: K J യേശുദാസ്
27) ഒന്നാം രാഗം പാടി/ മേഘം പൂത്തു തുടങ്ങി
ചിത്രം : തൂവാനതുമ്പികള്‍(1987)
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: പെരുമ്പാവൂര്‍ രവിന്ദ്രനാഥ്
ഗായകര്‍: G. വേണുഗോപാല്‍, K.S ചിത്ര/ K J യേശുദാസ്
28) ഓര്‍മതന്‍ വാസന്ത
ചിത്രം : ഡെയ്സി (1988)
രചന: P ഭാസ്കരന്‍
സംഗീതം: ശ്യാം
ഗായകന്‍: K J യേശുദാസ്
29) മഞ്ഞള്‍ പ്രസാദവും/ നീരാടുവാന്‍ നിളയില്‍
ചിത്രം: നഘക്ഷതങ്ങള്‍(1986)
രചന: O.N.V കുറുപ്പ്
സംഗീതം: ബോംബെ രവി
ഗായിക: K S ചിത്ര/ K J യേശുദാസ്
30) ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി
ചിത്രം: വൈശാലി (1989)
രചന: O.N.V കുറുപ്പ്
സംഗീതം: ബോംബെ രവി
ഗായിക: K S ചിത്ര
31) പവിഴമല്ലി പൂത്തുലഞ്ഞ
ചിത്രം : സന്മനസ്സുള്ളവര്‍ക്ക് സമാധാനം(1986)
രചന: മുല്ലനേഴി
സംഗീതം: ജെറി അമല്‍ദേവ്
ഗായകന്‍: K J യേശുദാസ്
32) ദൂരെ കിഴക്കുദിക്കും/പാടം പൂത്ത കാലം/ ഈറന്‍ മേഘം
ചിത്രം : ചിത്രം (1988)
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: കണ്ണൂര്‍ രാജന്‍
ഗായകര്‍: M G. ശ്രീകുമാര്‍, സുജാത
33) നീ എന്‍ കിനാവോ
ചിത്രം : ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍ (1986)
രചന: രമേശന്‍ നായര്‍
സംഗീതം: രഘു കുമാര്‍
ഗായകര്‍: K J യേശുദാസ്, K S ചിത്ര
34) അന്തി പൊന്‍വെട്ടം / കവിളിണയില്‍്
ചിത്രം: വന്ദനം (1989)
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
ഗായകര്‍: M.G. ശ്രീകുമാര്‍, സുജാത
35) ചന്ദനലേപ സുഗന്ധം/ ഇന്ദുലേഖ/കളരിവിളക്ക്
ചിത്രം : ഒരു വടക്കന്‍ വീരഗാഥ (1989)
രചന: K ജയകുമാര്‍/കൈതപ്രം
സംഗീതം: ബോംബെ രവി
ഗായകര്‍: K J യേശുദാസ്/ K S ചിത്ര
36) ഉണ്ണികളേ ഒരു കഥ പറയാം
ചിത്രം : ഉണ്ണികളേ ഒരു കഥ പറയാം (1987)
രചന: ബിച്ചു തിരുമല
സംഗീതം: ഔസേപ്പച്ചന്‍
ഗായകന്‍: K J യേശുദാസ്
37) ദേവദൂതര്‍ പാടി
ചിത്രം : കാതോട് കാതോരം (1985)
രചന: O N V കുറുപ്പ്
സംഗീതം: ഔസേപ്പച്ചന്‍
ഗായകന്‍: K J യേശുദാസ് & co.
38) പൂമാനമേ
ചിത്രം : നിറക്കൂട്ട് (1985)
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ശ്യാം
ഗായിക: K S ചിത്ര
39) കിളിയേ കിളിയേ
ചിത്രം : ആ രാത്രി (1982)
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ഇളയരാജ
ഗായിക: S ജാനകി
40) രാരീ രാരീരം രാരോ
ചിത്രം : ഒന്ന് മുതല്‍ പൂജ്യം വരെ (1982)
രചന: O N V കുറുപ്പ്
സംഗീതം: മോഹന്‍ സിതാര
ഗായകര്‍: G വേണുഗോപാല്‍, K S ചിത്ര
41) വാ കുരുവി
ചിത്രം: പുന്നാരം ചൊല്ലി ചൊല്ലി (1985)
രചന: O.N.V കുറുപ്പ്
സംഗീതം: ജെറി അമല്‍ദേവ്
ഗായകര്‍: M G ശ്രീകുമാര്‍ , K S ചിത്ര
42) ഒന്നാനാം കുന്നിന്മേല്‍
ചിത്രം : എയര്‍ ഹോസ്റ്റെസ് (1980)
രചന: O N V കുറുപ്പ്
സംഗീതം: സലില്‍ ചൌധരി
ഗായകര്‍: K J യേശുദാസ്, വാണി ജയറാം
43) മഞ്ഞണിക്കൊമ്പില്‍
ചിത്രം : മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980)
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമല്‍ദേവ്
ഗായിക: S ജാനകി
44) ചന്ദനം മണക്കുന്ന പൂന്തോട്ടം
ചിത്രം : അച്ചുവേട്ടന്റെ വീട് (1987)
രചന: രമേശന്‍ നായര്‍
സംഗീതം: വിധ്യധരന്‍
ഗായകന്‍: K J യേശുദാസ്
45) പുഞ്ചവയല് കൊയ്യാന്‍
ചിത്രം : നായര്‍ സാബ് (1989)
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: S P വെങ്കിടേഷ്
ഗായകന്‍: M G ശ്രീകുമാര്‍
46) കതിരോല പന്തലൊരുക്കി
ചിത്രം : പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ (1989)
രചന: ചവറ ഗോപി
സംഗീതം: ജോണ്‍സണ്‍
ഗായകര്‍: M G ശ്രീകുമാര്‍ , K S ചിത്ര
47) വിണ്ണിലെ ഗന്ധര്‍വ
ചിത്രം : രാജാവിന്റെ മകന്‍ (1986)
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: S P വെങ്കിടേഷ്
ഗായകന്‍: ഉണ്ണിമേനോന്‍
48) ഒരു മധുരക്കിനാവിന്‍
ചിത്രം : കാണാമറയത്ത് (1984)
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം
ഗായകന്‍: K J യേശുദാസ്
49) ഒളിച്ചിരിക്കാന്‍ വള്ളിക്കുടില്‍
ചിത്രം: ആരണ്യകം (1988)
രചന: O.N.V കുറുപ്പ്
സംഗീതം: രഘുനാഥ്
ഗായിക: K S ചിത്ര
50) പുഴയോരത്തില്‍
ചിത്രം: അഥര്‍വം (1989)
രചന: O.N.V കുറുപ്പ്
സംഗീതം: ഇളയരാജ
ഗായിക: K S ചിത്ര
ഗോള്‍ഡന്‍ '90s ഇലെ പാട്ടുകളെ കുറിച്ചും 2000s ഇലെ 'ജില്ലെല്ലേ ജില്ലേലെ ജുംതലക്കിട ജില്ലേലെ' ജാതി പാട്ടുകളെ കുറിച്ചും പിന്നീട് എപ്പോഴെങ്ങിലും...
3 comments:
കാണാതാകുന്ന എല്ലാരുടെയും വിവരണം ഒക്കെ ഏതാണ്ട് ഒരു പോലെ ആണ്.. അഞ്ചടി അഞ്ചിഞ്ച് ഉയരം, ഇരു നിറം, കാണാതാവുമ്പോള്‍ ധരിച്ചിരുന്നത് മഞ്ഞ ഷര്‍ട്ടും പച്ച ലുങ്കിയും
:))
ഇങ്ങനെ ഒരു പൂര്‍വ്വ കാലം ഉണ്ടായിരുന്നു എന്ന് ഓര്‍മിപ്പിച്ചതിനു നന്ദി സഹോ...:)
ഭൂതലത്തില്‍ നിന്നും ഉപഗ്രത്തിലേക്ക് ഒരു കൂട് വിട്ടു കൂട് മാറല്‍ സമ്പ്രദായം നടന്നിരുന്നു എന്ന് ഇപ്പോള്‍ വിശ്വസിക്കാന്‍ കുറച്ചു പ്രയാസം തോനുന്നു...:)
തപ്പും തുടിയും, കാണാതായവര്‍ എന്നെ സെക്ഷന്‍സ് ഞാന്‍ മറന്നേ പോയിരുന്നു...
പിന്നെ ടോപ് 50 ലിസ്റ്റ് നന്നായി.. അതിലെ 90 ശതമാനം പാട്ടുകളും എന്റെയും fav list ഇല്‍ ഉണ്ടാവും :)
can't believe i haven't read ur posts so far... absolutely brought the DD-1 nostalgia back - which by the way was the only channel i had till class 10! giant robot, dee dee's comedy show, malgudi days, thehkikat, world this week, chitrahaar/geetam, ek se badkar ek - lived in a world whr u lived ur life around these schedules...
and whatta list of mallu songs... dont have many of them and shall make it priority to get them somehow! :)
(sorry couldnt type out in mallu!)
Post a Comment