ഇത് വരെ നമ്മള് പറഞ്ഞുകൊണ്ടിരുന്നത് ഫേസ്ബുക്കിലെ സാധാരണ മനുഷ്യരെ കുറിച്ചാണ്. അതില്‍ പെടാത്ത കുറച്ചു സ്പെഷ്യല്‍ വിഭാഗങ്ങള്‍ ഉണ്ട്. വെടി വെപ്പിനും കൃഷിക്കും മറ്റുമായി ചേക്കേറിയവര്‍. മാഫിയ വാര്‍സ് എന്നും പറഞ്ഞു കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്. "4 അമിട്ടും 2 ഏറു പടക്കവും അത്യാവശ്യമായി വേണം", "കൊള്ളമുതല്‍ കിട്ടി , ഇന്ന് വൈകിട്ട് ന്യൂ യോര്‍ക്കില്‍ നിന്നും കൊയിലാണ്ടിയിലേക്ക് കടത്തും" തുടങ്ങി മനുഷ്യനെ ക്ഷമയുടെ നെല്ലിപലക കാണിക്കുന്ന മെസ്സജുകള് കൊണ്ട് ഹോംപേജ് നിറക്കുന്ന ചില വീരന്മാര്. സഹികെട്ടപ്പോള്‍ ഞാന്‍ എല്ലാത്തിനേം നിരത്തി പിടിച്ചു ബ്ലോക്ക് ചെയ്തു...ഹല്ലാ പിന്നെ!. മറ്റേ വിഭാഗം പരമ്പരാഗത കൃഷിക്കാരാണ്. ഫാംവില്ലില്‍ ആടിനേം പശുവിനേം വളര്‍ത്തി , പാടത്ത് കൃഷി ചെയ്തു ജീവിക്കുന്ന കൂട്ടര്. ഇവര്‍ക്ക് ഒരു അഡിക്ഷന് ആണ് കൃഷി. രാവിലെ ആടിനെ മേയിക്കാന്‍ കയറിയാല്‍ പിന്നെ അന്തിയോളം അതും കളിച്ചു ആടി ആടി ഇരിക്കും. വെളുപ്പ്പിനു അലാറം വെച്ച് എഴുന്നേറ്റു ഫാംവില്ലില്‍ പണിക്കു പോവുന്ന ആള്ക്കാര് വരെ ഉണ്ട്. ഇത്രേം കൃഷി ഫേസ് ബുക്കിനു പുറത്തു ഒരു പാടത്ത് ചെയ്തിരുന്നെങ്കില്‍, കേരളത്തിന് ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഉള്ള എല്ലാ സാധനങ്ങള്‍ക്കും തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോഴത്തെ ഒരു പോക്ക് വെച്ച് കര്‍ഷകശ്രി അവാര്‍ഡ് ഒക്കെ ഫാംവില്‍ കൊണ്ട് പോവുന്നത് ഉടനെ കാണേണ്ടി വരും. മുക്കുവന്മാര്ക്കും അവരുടെതായ app ഉണ്ട് - 'ഫിഷ്വില്'. അയല, ചെമ്പല്ലി, മത്തി, ചെമ്മീന്‍, നെമ്മീന്‍ ഒക്കെ ആണ് അവിടുത്തെ സംസാര വിഷയങ്ങള്‍ . ഇതൊന്നും പോരാ എന്നുണ്ടെങ്കില്‍ FB ക്വിസ് എടുക്കാം. 'അടുത്ത ജന്മത്തില് ഏത് പീരിയോഡിക് ഇലമെന്റ്റ് ആയി ജനിക്കും', 'ഒബാമ ആണോ ഒതളങ്ങ ആണോ ഇഷ്ടം?' തുടങ്ങി വളരെ വിജ്ഞാനപ്രദമായ ചോദ്യങ്ങള്‍ ആണ് സാധാരണ ഉണ്ടാവാറ്. അങ്ങനെ കണ്ടവന്റെ ഒക്കെ കൃഷിയുടെയും , മീന്‍ പിടുത്തത്തിന്റെയും, ക്വിസ്സിന്റെയുമൊക്കെ ലൈവ് ഫീഡ് വന്നു കുമിഞ്ഞു കൂടി, നമ്മുടെ ഹോം പേജ് തിരുവനന്തപുരം നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം പോലെ ആയി തീരും.
നെറ്റ്വര്ക്കിംഗ് ഒക്കെ ഒന്ന് ഒതുക്കി കഴിഞ്ഞിട്ട് വേണം ജീ-മെയിലില്‍ മെയില്‍ ഒക്കെ ഒന്ന് ചെക്ക് ചെയ്യാന്‍. ജീ-മെയിലിനും ഓര്‍ക്കുട്ടിന്റെ ഗതി തന്നെ. വല്ലപ്പോഴും ഒരു automated മെയില്‍ വന്നാലായി. ലോഗിന്‍ ചെയ്യാന്‍ തുടങ്ങുമ്പോഴാണ് നമ്മുടെ പഴയ സഹ-മുറിയന്റെ ഫോണ്‍ കോള്‍ വന്നത്. എടുത്ത ഉടന്‍ ഭീതിയും ഞെട്ടലും കലര്‍ന്ന സ്വരത്തില്‍ ഒരു ചോദ്യമാണ് - "ഡാ നീ അറിഞ്ഞോ? " അവന്റെ വെപ്രാളം കണ്ടപ്പോ എനിക്കും ടെന്‍ഷന്‍ ആയി. എന്ത് അറിഞ്ഞോന്നു? ഭൂമികുലുക്കം, വെള്ളപ്പൊക്കം, തീവ്രവാദി ആക്രമണം, എന്താണാവോ ഇത്തവണ സംഭവിച്ചത്? മനുഷ്യനെ പേടിപ്പിക്കാതെ കാര്യം എന്താന്ന് വെച്ചാല്‍ പറഞ്ഞു തൊലക്കാന്‍ പറഞ്ഞപ്പോള്‍, ലവന് ഒറ്റ ശ്വാസത്തില്‍ "ജീ-മെയില്‍ തുറന്നു നോക്ക്, ഗൂഗിള്‍ പുതിയ ബസ് ഇറക്കി, ഞാന്‍ പിന്നെ വിളിക്കാം " എന്ന് കഷ്ടിച്ച് പറഞ്ഞിട്ട് വെച്ചു. ഗൂഗിള്‍ ബസ്! ഈശ്വരാ ഇവന്മാര് ഈ പണിയും തുടങ്ങിയോ? ഗൂഗിള്‍ എല്ലാ മേഖലയിലും കൈ കടത്തി, ഗൂഗിള്‍ കടല പിണ്ണാക്കും, ഉണ്ടംപൊരിയും എല്ലാം വരുന്ന ഒരു കാലം വിദൂരമല്ല എന്നറിയാമായിരുന്നു. എന്നാലും ബസ് എന്നൊക്കെ വച്ചാല്‍!!...ഒരു ബസ് ഇറക്കുന്നത് അത്ര എളുപ്പം ഉള്ള പരിപാടി അല്ലല്ലോ? സംശയം ഒണ്ടേല് ആലുവ കലൂര്‍ റൂട്ടില്‍ ഓടുന്ന St. Antony യോടോ , തൃപ്പൂണിതുറ റൂട്ടില്‍ ഓടുന്ന കൊടുങ്ങല്ലൂര്‍ ഭഗവതിയോടോ ചോദിച്ചു നോക്ക്. എന്തായാലും രണ്ടും കല്പ്പിച്ചു ലോഗിന്‍ ചെയ്തപ്പോള്‍ ദാണ്ടേ ഇടതു ഭാഗത്തായി പുതിയ ഒരു സുനാപ്പി - ബസ്!!. ക്ലിക്കി നോക്കി..ആ ബെസ്റ്റ്!! ആ ബസ് അല്ല ഈ ബസ്. ഇത് പുതിയ ഏതാണ്ട് നെറ്റ്വര്ക്കിംഗ് കോപ്പ് ആണല്ലോ?. ഈശ്വരാ, ഇപ്പൊ ഉള്ള നെറ്റ്വര്ക്കിംഗ് കുന്തപ്പനാണ്ടികളില് ചെന്ന് കമന്റ് ഇടാന്‍ പെടുന്ന പാട് നമുക്ക് അറിയാം. ഇനി ഇവിടേം വന്നു സ്റ്റാറ്റസ് മെസ്സേജ് ഇടുകയും കമന്റ് അടിക്കുകയും ഒക്കെ ചെയ്യണേല്‍ കൂലിക്ക് ആളെ നിര്‍ത്തേണ്ടി വരൂല്ലോ? ഒരു സാധാരണ യൂസറിന്റെ മനോവിഷമം വെല്ലോം ഇവന്മാര് ഉണ്ടോ അറിയുന്നു. ഇത് പോലെ ഒരു ഐറ്റം 'വേവ്' എന്ന പേരില്‍ ഇവന്മാര് 2-3 മാസം മുന്നേ ഇറക്കിയതല്ലേ? നല്ല പോലെ വേവും എന്ന് വിചാരിച്ചു ഇറക്കിയ സാധനം പക്ഷെ ഒട്ടും വെന്തില്ല. ആര്‍ത്തി പിടിച്ച പിള്ളേര് ചക്കകൂട്ടാന്‍ കണ്ട മാതിരി കുറെ എണ്ണം ഇന്‍വൈറ്റ് ഉണ്ടോ ഇന്‍വൈറ്റ് ഉണ്ടോ എന്ന് ചോദിച്ചു തെക്ക് വടക്ക് നടക്കുന്നത് കണ്ടിരുന്നു. ഒടുവില്‍ ഇന്‍വൈറ്റ് കിട്ടിയപ്പോ ഡോഗ് ഗെറ്റിംഗ് ദി ഫുള്‍ കോക്കനട്ട് കേസ് പോലെ ആയി. ഒരുത്തനും അത് വെച്ച് എന്നാ ചെയ്യണം എന്ന് ഒരു എത്തും പിടിയുമില്ല. അങ്ങനെ യൂസേര്‍സ് വേവ് ബഹിഷ്ക്കരിച്ചപ്പോള്‍, എന്നാല്‍ നിന്റെ ഒക്കെ അണ്ണാക്കിലേക്ക് ഇത് കുത്തിക്കയറ്റിയിട്ട് തന്നെ വേറെ കാര്യം എന്ന മട്ടിലാണ് ഗൂഗിള്‍. പണ്ട് നാട്ടില്‍ പശുവിനെ പെയിന്റ് അടിച്ചു മറിച്ചു വില്‍ക്കണ പോലെ, സംഭവം പേരും നാളും മാറ്റി, ജീ-മെയിലില്‍ ബസ് എന്ന പേരില്‍ പുനപ്രതിഷ്ടിച്ചു. ഇനി നാളെ ഓട്ടോയും, ബീമാനവും എല്ലാം വരും. എല്ലാം അറിയുന്നവന് ഗൂഗിള്‍ . ശംഭോ മഹാദേവ!
സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല. അടുപ്പത്ത് വച്ചിരുന്ന മീന്‍ അവിയല്‍ എന്തായോ ആവോ? ട്വിട്ടറിലെ സ്ഥിതിഗതികള്‍ ഒക്കെ എന്തായി എന്ന് നോക്കുകയും വേണം...ലപ്പോ എല്ലാം പറഞ്ഞത് പോലെ.
(ശുഭം)
22 comments:
Hi,
Aadyamaaya ivide enkilum ezuthu ishttapettu!! iniyum thudaru!!
---------------------------------
ഗൂഗിള്‍ എല്ലാ മേഖലയിലും കൈ കടത്തി, ഗൂഗിള്‍ കടല പിണ്ണാക്കും, ഉണ്ടംപൊരിയും എല്ലാം വരുന്ന ഒരു കാലം വിദൂരമല്ല എന്നറിയാമായിരുന്നു. എന്നാലും ബസ് എന്നൊക്കെ വച്ചാല്‍!!. nice!!
---------------------------------
Dipu chetta, part 4 illaathathu nannaayi. I was laughing like crazy reading your posts that people around me are wondering whether I have really gone crazy.
ദീപു ചേട്ടന് എഴുത്ത് പിന്നേം തുടങ്ങിയത് അറിഞ്ഞില്ലാട്ടോ! മൊത്തം ഒറ്റയടിക്ക് വായിച്ചു തീര്‍ത്തു. തകര്‍ക്കുന്നുണ്ട്. Thanks to Buzz :)
ഒഴാക്കന്, വളരെ നന്ദി. എങ്ങനെ എത്തിപ്പെട്ടു ഇവിടെ? :)
സനൂപ്, ജോര്‍ജി, നന്ദി ഒണ്ടേ! തണുപ്പ് കാരണം കുറേ കാലമായിട്ട് തീറ്റിയും ഉറക്കവും മാത്രമേ ഉള്ളായിരുന്നു...ഇന്നലെ പെട്ടന്ന് അങ്ങ് നന്നാവാന്‍ തീരുമാനിച്ചു :D
അതിന്റെ ഭാഗമായി പഴയ തരികിട പരിപാടികള്‍ എല്ലാം പൊടി തട്ടി എടുത്തതാ :)
excellent posts... read them all!!
malayalathil type cheyunna kundamandi ithuvare enikku vashamayilla!!
blogging ippol enikkum oru haram aanu...
http://thesouthpawkc.wordpress.com/
മുടിഞ്ഞ പണി ഉള്ള ഒരു വെള്ളിയാഴ്ച...
പണി എല്ലാം എളുപ്പം തീര്‍ത്തു വൈകുന്നേരത്തെ ട്രെയിനില്‍ നാട്ടില്‍ പോവേണ്ടത് കൊണ്ട് തകര്‍ത്തു പണി ചെയ്യുന്ന (ചെയ്യുന്നതായി അഭിനയിക്കുന്ന) ഞാന്‍... പെട്ടെന്ന് ഫോണ്‍ ചിലച്ചു...നോക്കിയപ്പോള്‍ ചേട്ടായി ആണ്...
"എടാ, നീ എവിടെയാ.. വീട്ടിലാണോ??" ധൃതിയില്‍ ഉള്ള ചോദ്യം...
"അല്ല, ഓഫീസില്‍ എത്തി.... എന്തേ"
"അല്ലാ... രാവിലെ വീട്ടീന്ന് ഇറങ്ങിയപ്പോ കോഴിക്ക് തീറ്റ കൊടുക്കാന്‍ മറന്നു... നീ വീട്ടിലായിരുന്നെങ്കില്‍ ഒന്ന് ലോഗിന്‍ ചെയ്തു കൊടുക്കാന്‍ പറയാന്‍ വിളിച്ചതാ..."
"!!!!..........@$!*&$%#"
പോസ്റ്റ് കലക്കി എന്ന് പറഞ്ഞാല്‍... കലക്കി മറിച്ചു!!!!
ഫേസ് ബുക്കിനു ഒരു അന്ത്യ കൂദാശ എന്ന ടൈറ്റിലില്‍ ഇതിറക്കാം... വീണ്ടും... കോട്ടാന്‍ ഐറ്റംസ് വളരെ കൂടുതല്‍ ഉള്ളത് കൊണ്ടും അതില്‍ ഏതു ഒഴിവാക്കും എന്നത് കൊണ്ട് കോട്ടുന്നില്ല...
നീ അടുത്തത്തെഴുതി തുടങ്ങിക്കോ... ഞാന്‍ ഇതിനു സ്വല്പം പബ്ലിസിറ്റി കൊടുത്തിട്ട് ദാ വന്നു...
Thakarppan... chirichu mannu gappi !!
KC, Trilok, ഒരു താങ്ക്സ് ഒണ്ടേ...ഇനിയും ഇടയ്ക്കിടയ്ക്ക് വന്നു എത്തിനോക്കണേ ഇവിടെ. നിങ്ങളുടെ രണ്ടു പേരുടെയും ആംഗലേയ ബ്ലോഗുകള്‍ തകര്‍ക്കുന്നുണ്ട് :)
അനൂപേ, ഉള്ള സത്യം പറയാല്ലോ...നിന്റെ കമന്റുകള്‍ എല്ലാം എടുത്തു ഒരു പോസ്റ്റ് ആക്കിയാല്‍ വന്‍ ഹിറ്റാവും. ഒരു 25 മാസം മുന്നേ, ഓര്‍ക്കുട്ടില്‍ (ഇപ്പൊ തളര്‍വാതം പിടിച്ചെങ്കിലും, അന്ന് ഓര്‍ക്കുട്ട് ചുള്ളന് അല്ലായിരുന്നോ?) നീ സ്ക്രാപ്പ് ചെയ്താണ്, 'മലയാളം ബ്ലോഗ്' എന്നൊരു സംഭവം ഉണ്ടെന്നു തന്നെ ഞാന്‍ അറിയുന്നത്. എന്നെങ്കിലും വൃത്തി ആയിട്ട് ഒരു പോസ്റ്റ് ഇടാന്‍ സാധിക്കുവാണെങ്കില്‍, അത് എന്നെ ഇവിടെ പിച്ച എടുക്കാന്‍....സോറി ഐ മീന്‍, പിച്ച വെക്കാന്‍ പഠിപ്പിക്കുകയും, പ്രേരിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിനക്ക് ഗുരുദക്ഷിണ ആയിട്ട് സമര്‍പ്പിക്കുന്നതാണ്. താങ്ക്സ് അളിയോ :)
അത് ശരി, അനൂപ് പരസ്യത്തിന്റെ ഹോള്‍ സെയില്ഡീലറാ അല്ലേ?
എന്തായാലും അനൂപ് ചൂണ്ടി കാട്ടിയ ബ്ലോഗ് ബോധിച്ചു :)
അത് ശരി, അനൂപ് പരസ്യത്തിന്റെ ഹോള്‍ സെയില്ഡീലറാ അല്ലേ?
എന്തായാലും അനൂപ് ചൂണ്ടി കാട്ടിയ ബ്ലോഗ് ബോധിച്ചു :)
ഹിഹിഹി.. നീ അടുത്ത തിരഞ്ഞെടുപ്പില്‍ വലപ്പാട് മണ്ഡലത്തില്‍ നിക്കടാ.. ഞങ്ങള്‍ ജയിപ്പിച്ചു വിടും ഹിഹിഹി :) ഉഗ്രന്‍!
DJ ബാലന്റെ ചെങ്ങായിയാ? എന്നാലേ ഇതൊന്നു വായിച്ചോ.. ഹിഹി
http://manapaayasam.blogspot.com/2008/07/4.html
:)നൈസ്!
അനിയന്കുട്ടീടെ ബാലേട്ടന് അമര്‍ ചിത്ര കഥ ഉഗ്രന്‍ ആയിട്ടുണ്ട്!!
അരുണ്‍ജി, വിശാല്‍ജി, ഇത് വഴി വന്നു പോവാന്‍ കാണിച്ച സന്മനസ്സിന് ഒരായിരം നന്ദി. അഴീകൊടിനെ പോലെ എനിക്കും ഹാലൂസിനേഷന് ആണോന്നറിയാന്‍ 3-4 തവണ ലോഗൌട്ട് ചെയ്തിട്ട് വീണ്ടും ലോഗിന്‍ ചെയ്തു...എന്നിട്ട് പിച്ചി നോക്കി...എന്നിട്ടാ വിശ്വാസം ആയേ :)
കൊള്ളാം
ഡേ ഡേ ... എവിടെ പോയി കെടക്കാ??
നന്ദി ശ്രീ :)
അനിയങ്കുട്ടീ, ആപ്പീസിലെ കാപാലികന്മാര് നിന്ന് തിരിയാന്‍ സമ്മതിക്കുന്നില്ല :(
ഒരു സൈക്കിള്‍ ഗാപ്പിനായി നോക്കി ഇരിക്കുവാ :)
:) കലക്കന്‍ !!!
താങ്ക്സ് കപ്പിത്താന് :)
ന്റെ DJ.. കീചാന്‍ അളിയാ കീചാന്‍...
കുടോസ്... ഞാന്‍ ഇത് ഇതിന്റെ extracts ഫേസ്ബൂക്കിലോട്ടു കേട്ടുന്നുണ്ട് (കേര്ത്ടസി ഇട്ടേക്കാം)
jasimm, നന്ദി ഉണ്ടേ മാഷെ..ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം :)
Post a Comment